ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ മരിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വച്ചു
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 7.30 ഓടെയായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിന്‍ തലസ്ഥാനമായ ഏഥന്‍സില്‍ നിന്ന് വടക്കന്‍ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോകുകയായിരുന്നു. തെസ്സലോനിക്കിയില്‍ നിന്ന് ലാരിസയിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് ട്രെയിന്‍.
ഏഥൻസ്| വടക്കന്‍ ഗ്രീസില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 36 പേര്‍ മരിച്ച അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീക്ക് ഭരണകൂടം. സംഭവത്തെ തുടര്‍ന്ന് ഗ്രീക്ക് ഗതാഗത മന്ത്രി കോസ്റ്റാസ് രാജി വെച്ചു. രാജ്യത്ത് വലിയ അപകടം സംഭവിക്കുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി രാജി വെച്ചത്. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
In Greece, at least 36 people were killed as a freight train and passenger train collided head-on. This appears to be the country’s deadliest rail accident in history. Take a look:pic.twitter.com/HGybsLRDtB
— Steve Hanke (@steve_hanke) March 1, 2023
ട്രെയിനുകൾ നേർക്കുനേർ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മുപ്പത്തിയാറ് പേർ ഇതുവരെ മരിച്ചെന്നാണ് സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കിയത്. എന്നാൽ മരണ സംഖ്യ കൂടിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറോളം പേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുമുണ്ട്. പലരുടേയും നില ഗുരുതരമായതിനാൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . യാത്രാ ട്രെയിനിൽ ഗുഡ്സ് ട്രെയിനിൽ ഇടിച്ചായിരുന്നു അപകടം. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ല. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷൻ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി 7.30 ഓടെയായിരുന്നു അപകടം. പാസഞ്ചര്‍ ട്രെയിന്‍ തലസ്ഥാനമായ ഏഥന്‍സില്‍ നിന്ന് വടക്കന്‍ ഗ്രീക്ക് നഗരമായ തെസ്സലോനിക്കിയിലേക്ക് പോകുകയായിരുന്നു. തെസ്സലോനിക്കിയില്‍ നിന്ന് ലാരിസയിലേക്കുള്ള യാത്രയിലായിരുന്നു ചരക്ക് ട്രെയിന്‍. ഇടിയുടെ ആഘാതത്തില്‍ ട്രെയിനിലേക്ക് തീ പടര്‍ന്നതാണ് അപകടം തീവ്രമാക്കിയതെന്ന് രക്ഷപ്പെട്ട യാത്രക്കാര്‍ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലരുടെയും നില ഗുരുതരമായതിനാല്‍ മരിച്ചവരുടെ എണ്ണം ഉയരാന്‍ സാധ്യതയുണ്ട്.പാസഞ്ചര്‍ ട്രെയിനില്‍ 342 യാത്രക്കാരും പത്ത് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്റ്റേഷന്‍ മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ട്രെയിനുകള്‍ ഒരേ ട്രാക്കിലെത്താന്‍ കാരണമെന്താണെന്നത് സംബന്ധിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.