മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു.

ഭര്‍ത്താവിന്റെ സല്‍പ്പേരിനെ അപമാനിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അവര്‍ ആരോപിച്ചു. പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെ കരുവാക്കി മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല.

0

പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ ഭാര്യ ജൂബിലി നവപ്രഭ കേരള സര്‍വകലാശാലയിലെ പദവി രാജി വച്ചു. സര്‍വകലാശാലയിലെ സ്വാശ്രയ കോഴ്‌സുകളുടെ ഡയറക്ടര്‍ സ്ഥാനമാണ് ജൂബിലി ഒഴിഞ്ഞത്.

ഭര്‍ത്താവിന്റെ സല്‍പ്പേരിനെ അപമാനിക്കാന്‍ ചിലര്‍ നീക്കം നടത്തുന്നതായി അവര്‍ ആരോപിച്ചു. പദവി സ്ഥിരപ്പെടുത്താനോ ശമ്പളം വര്‍ധിപ്പിക്കാനോ തീരുമാനിച്ചിട്ടില്ല. തന്നെ കരുവാക്കി മന്ത്രിയെ അക്രമിക്കാന്‍ അനുവദിക്കില്ല. സത്യസന്ധരുടെ പിറകേ പോകുന്നതിനു പകരം കളങ്കമുള്ളവരെ കണ്ടെത്താനാണു മാധ്യമങ്ങള്‍ ശ്രമിക്കേണ്ടതെന്നും അവര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

തന്റെ പദവി സ്ഥിരപ്പെടുത്താനോ ശമ്പളം കൂട്ടിനല്‍കാനോ ശ്രമിച്ചിട്ടില്ലെന്നും രാജിവെച്ച ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ ജൂബിലി നവപ്രഭ പറഞ്ഞു. സ്വന്തം ഭര്‍ത്താവിനോടു പോലും പറഞ്ഞിട്ടല്ല സര്‍വകലാശാലയിലെ അഭിമുഖത്തിനെത്തിയത്. 52 വര്‍ഷത്തിലധികമായി രാഷ്ട്രീയത്തിലുള്ള ജി. സുധാകരനെക്കുറിച്ച് ഇതുവരെ അഴിമതി ആരോപണം ഉണ്ടായിട്ടുണ്ടോ?. മനസ്സാ വാചാ അറിയാത്ത കാര്യങ്ങളാണ് ഈ പുറത്തുവരുന്നത്. എത്ര തവണയാണ് ഓരോരുത്തര്‍ക്കും മറുപടി പറയേണ്ടത്. സ്വന്തം ഇഷ്ടപ്രകാരമാണു രാജി വയ്ക്കുന്നതെന്നും ജൂബിലി പറഞ്ഞു. സര്‍വകലാശാല തലപ്പത്തേക്കുള്ള ജൂബീലി നവപ്രഭയുടെ നിയമനം നേരത്തെ വിവാദമായിരുന്നു.

നിയമനചരിത്രം

ജൂബിലി നവപ്രഭയെ ഡയറക്ടറേറ്റ് ഓഫ് മാനേജ്മെന്‍റ് ടെക്നോളജി ആൻഡ് ടീച്ചേഴ്‍സ് എഡ്യൂക്കേഷന്‍റെ മേധാവിയായി നിയമിച്ചത് കഴിഞ്ഞ മെയ് മാസത്തിലാണ്. താൽക്കാലിക അടിസ്ഥാനത്തിലുള്ള നിയമനം അന്ന് വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു.

വിവിധ സ്വാശ്രയ കോഴ്സുകളുടെ ഏകോപനമാണ് ദൗത്യമെങ്കിലും അടിസ്ഥാന യോഗ്യത ബികോമാണ്. വേണ്ട മാർക്ക് 50 ശതമാനവും. ജൂബിലി നവപ്രഭയ്ക്കുള്ള അതേ ബിരുദവും മാർക്കും. കോളേജിൽ വൈസ് പ്രിൻസിപ്പലായെങ്കിലും ജോലിചെയ്ത് റിട്ടയർ ചെയ്തവർ തന്നെ വേണമെന്നുമുണ്ട് നിബന്ധന. അതും ജി സുധാകരന്‍റെ ഭാര്യക്ക് ഉണ്ട്.

ഒരു തസ്‍തിക സൃഷ്ടിച്ചപ്പോൾ ചെരുപ്പിന് അനുസരിച്ച് കാല് വെട്ടുകയാണെന്ന് നിയമനതീരുമാനം വന്നപ്പോൾത്തന്നെ ആരോപണം ഉയർന്നിരുന്നു. പക്ഷെ സർവ്വകലാശാലയുടെ സ്വയംഭരണ അവകാശമെന്ന വാദത്തിൽ തട്ടി പരാതികൾ അവസാനിച്ചു.

5 മാസത്തിന് ശേഷം ഈ തസ്തിക സ്ഥിരപ്പെടുത്താനാണ് കഴിഞ്ഞ ആഴ്ചത്തെ സിൻഡിക്കേറ്റ് തീരുമാനിച്ചത്. ഇതും മന്ത്രിയുടെ ഭാര്യക്ക് വേണ്ടിയാണെന്നാണ് ആരോപണമുയർന്നത്. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് ജൂബിലി നവപ്രഭ രാജി വയ്ക്കാൻ തീരുമാനിക്കുന്നത്.

You might also like

-