പീഡന കേസ് ഒത്തു തീർപ്പാക്കാൽ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം
അതേസമയം കൊല്ലം കുണ്ടറയില്‍ എന്‍.സി.പി നേതാവിനെതിരെ പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. യുവതി നൽകിയ പരാതിയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്.
തിരുവനതപുരം :പീഡന കേസ് ഒത്തു തീർപ്പാക്കാന്‍ ശ്രമിക്കുന്ന ശബ്ദരേഖ പുറത്തുവന്ന സംഭവത്തില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ മുഖ്യമന്ത്രിക്ക് വിശദീകരണം നല്‍കി. പാർട്ടിക്കാർ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് ശ്രമിച്ചതെന്നും പീഡന പരാതി ഒത്തുതീര്‍പ്പാക്കുള്ള ശ്രമമായിരുന്നില്ലെന്നുമാണ് ശശീന്ദ്രന്‍റെ വിശദീകരണം.
എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം ജി.പത്മാകരനെതിരെ സ്ത്രീപീഡനത്തിന് പരാതി നല്‍കിയ യുവതിയുടെ പിതാവുമായി മന്ത്രി എ.കെ ശശീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണം മീഡിയവണ്‍ പുറത്തുവിട്ടിരുന്നു. കൊല്ലത്തെ പ്രാദേശിക എൻ.സി.പി നേതാവിന്റെ മകള്‍ നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനാണ് മന്ത്രിയുടെ നിയമവിരുദ്ധ ഇടപെടൽ. അതേസമയം മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. നിയമസഭ സമ്മേളനം ആരംഭിക്കാനിരിക്കുന്നതിനാല്‍ ഈ വിഷയം സര്‍ക്കാരിനെതിരെയുള്ള ആയുധമാകും. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് നിര്‍ണായകമാണ്.അതേസമയം പീഡന പരാതി നല്‍കിയ യുവതിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. യുവതി നൽകിയ പരാതിയിൽ എൻ.സി.പി സംസ്ഥാന നിർവാഹക സമിതിയംഗം പത്മാകരനെതിരെയും കുണ്ടറ സ്വദേശിയായ രാജീവിനെതിരെയും കേസെടുത്തിട്ടുണ്ട്.