പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെടൽ , മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക്  വനിതാ കമ്മീഷൻ  പരാതി നൽകി

കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ , ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതിയിൽ അന്വേഷണം നടത്തി  സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണം

0

തിരുവനന്തപുരം: പീഡന പരാതി ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയ മന്ത്രി എ കെ ശശീന്ദ്രനെതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കും വനിതാ കമ്മീഷനും പരാതി നൽകി..കൊല്ലത്തെ പ്രാദേശിക എൻസിപി നേതാവിന്റെ മകൾ , ജി പത്മാകരൻ എന്ന വ്യക്തിക്കെതിരെ നൽകിയ സ്ത്രീ പീഡന പരാതിയിൽ അന്വേഷണം നടത്തി  സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണം. പെൺകുട്ടിയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി പത്മാകരൻ കൈയിൽ കടന്നു പിടിച്ചെന്ന കുട്ടിയുടെ പരാതി ജൂൺ മാസത്തിൽ പൊപോലീസിൽ നൽകി എന്നാണ് അറിയാൻ സാധിച്ചത്. ജൂണിൽ പരാതി നൽകിയിട്ടും സംഭവത്തിൽ ഇതുവരെ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല.  യുവതിയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി സാമൂഹിക മാധ്യമങ്ങളിൽ മോശം പ്രചാരണം നടത്തിയെന്നും പരാതിയുണ്ട്.

പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തി സ്ത്രീപീഡകനെതിരെയും പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ച മന്ത്രിക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കാൻ സർക്കാരിനോട് ശിപാർശ ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. വീണ എസ് നായരാണ് പരാതി നൽകിയിട്ടുണ്ട് . കേരളത്തിൽ സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഒരു മന്ത്രി തന്നെ സ്ത്രീ പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ കാഴ്‌ചയാണ്‌ ഇന്ന് കേരള സമൂഹം കണ്ടതെന്ന് പരാതിയില്‍ പറയുന്നു. ചാനലുകൾ സംപ്രേഷണം ചെയ്ത ശബ്ദരേഖയുടെ ടേപ്പ് അടക്കമാണ് പരാതി നൽകിയിരിക്കുന്നത്.

അതേസമയം കുണ്ടറ പീഡന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതില്‍ ഐജി ഹര്‍ഷിത അട്ടല്ലൂരിയോട് റിപ്പോര്‍ട്ട് തേടി ഡിജിപി അനില്‍കാന്ത്. പരാതി ലഭിച്ച് 22 ദിവസമായിട്ടും കേസെടുക്കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് ഹര്‍ഷിത അട്ടല്ലൂരി അന്വേഷിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതിക്കാരിയും പിതാവുമടക്കം പൊലീസിനെതിരെ ആരോപണമുയര്‍ത്തുകയും ചെയ്തിരുന്നു. പൊലീസിന്റെ ഭാഗത്ത് വീഴ്ച പറ്റിയെന്ന് തോമസ് കെ തോമസ് എംഎല്‍എയും ട്വന്റിഫോറിനോട് പ്രതികരിച്ചു. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി നടപടി എടുക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചു.