അരിക്കൊമ്പൻ മര്യാദയ്ക്ക് ജീവിച്ചിരുന്ന ഒരു ആനയാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങിയതിൽ കേരളത്തിന് ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു . അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതം വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ മാധ്യമങ്ങളോട് പറഞ്ഞു .
കൊച്ചി| അരിക്കൊമ്പൻ മര്യാദയ്ക്ക് ജീവിച്ചിരുന്ന ഒരു ആനയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആന പ്രേമികൾ കോടതിയിൽ പോയില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ ഇവിടുത്തെ കാടുകളിൽ ഉണ്ടായേനെ. കപട പരിസ്ഥിതി വാദികളാണ് ആനപ്രേമികളെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.മരം മുറിക്കുന്നതിന് ഒരു പൊതു മാനദണ്ഡം ആവശ്യമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. പല വികസന പദ്ധതികൾക്കും മരം മുറിക്കാൻ കഴിയാത്തത് പ്രശ്നമാണെന്നും വനം മന്ത്രി പറഞ്ഞു.
അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങിയതിൽ കേരളത്തിന് ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു . അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതം വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ മാധ്യമങ്ങളോട് പറഞ്ഞു . അരിക്കൊമ്പൻ മദപ്പാടിലാണെന്നും അതിന്റെ പ്രശ്നങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. അരിക്കൊമ്പൻ കോതയാറിലെ ചുറ്റുപാടുമായി ഇണങ്ങി കഴിഞ്ഞു. ഓരോ അര മണിക്കൂറിലും റേഡിയോ കോളർ സന്ദേശം ലഭിക്കുന്നുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ അറിയിച്ചു.