മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനലുകളും സോഷ്യല്‍ മീഡിയയും സജീവമാകുന്നതിന് മുൻപ് വർഷങ്ങളോളം മിമിക്രി രം​ഗത്ത് തിളങ്ങിയ താരമാണ്.

0

കോട്ടയം|മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനലുകളും സോഷ്യല്‍ മീഡിയയും സജീവമാകുന്നതിന് മുൻപ് വർഷങ്ങളോളം മിമിക്രി രം​ഗത്ത് തിളങ്ങിയ താരമാണ്.

മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടി വി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് സിനിമ.

You might also like

-