മിൽമയുടെ “പാലുവെള്ളത്തിലുള്ള പണി” സർക്കാർ അറിയാതെ പാലിന് വിലകൂട്ടി

സർക്കാരിനെയും ഏജന്റുമാരെയും അറിയിക്കാതെയാണ് മിൽമ വില വർദ്ധിപ്പിച്ചത്. മിൽമ പാൽ വില വർദ്ധിപ്പിച്ചത് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. എജന്റുമാരും ഹോട്ടലുടമകളും പാൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിലവർധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കില്ലെന്നും പരാതി ഉയരുന്നു

0

തിരുവനന്തപുരം| മുന്നറിയിപ്പില്ലാതെ പാൽവില കൂട്ടി മിൽമ. മിൽമയുടെ പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില വർധിക്കുന്നത്. മിൽമ റിച്ച് അര ലിറ്റർ പാക്കറ്റ് 29 രൂപയിൽ നിന്ന് 30 ആക്കി. 24 രൂപയായിരുന്ന മിൽമ സ്മാർട്ടിന്റെ വില 25 രൂപയാകും. വിലയും ഗുണനിലവാരവും ഏകീകരിക്കുന്ന റീ പൊസിഷനിങ്ങിന്റെ ഭാഗമായാണ് വിലവർധന. എന്നാൽ, വില കൂട്ടിയതല്ല ഏകീകരിച്ചതാണെന്നാണ് മിൽമയുടെ വിശദീകരണം.

നേരത്തെ മറ്റു ഉൽപ്പന്നങ്ങൾക്ക് വില കൂട്ടിയപ്പോൾ റിച്ചും സ്മാർട്ട് കൂടിയിരുന്നില്ല എന്നും മിൽമ പറയുന്നു. മിൽമയുടെ ആകെ വിൽപ്പനയുടെ അഞ്ചു ശതമാനം മാത്രമാണ് റിച്ചിനുള്ളത്.
വിലവർധന നാളെ പ്രാബല്യത്തിൽ വരും.സർക്കാരിനെയും ഏജന്റുമാരെയും അറിയിക്കാതെയാണ് മിൽമ വില വർദ്ധിപ്പിച്ചത്. മിൽമ പാൽ വില വർദ്ധിപ്പിച്ചത് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി പ്രതികരിച്ചു. എജന്റുമാരും ഹോട്ടലുടമകളും പാൽ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് രംഗത്തെത്തിയിട്ടുണ്ട്. വിലവർധനയുടെ ഗുണം ക്ഷീരകർഷകർക്ക് ലഭിക്കില്ലെന്നും പരാതി ഉയരുന്നു.
മിൽമ പാൽ വില വർദ്ധിപ്പിച്ചത് താൻ അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചു റാണി. ഇക്കാര്യത്തിൽ വിശദീകരണം തേടും. വില വർദ്ധിപ്പിക്കേണ്ട സാഹചര്യമില്ല. വില വർധനവിന്റെ ഗുണം കർഷകർക്ക് ലഭിക്കില്ല. വില കൂട്ടിയത് പാൽ വാങ്ങിയ ശേഷം ചില്ലറ കൊടുക്കാൻ കഴിയാത്തത് കൊണ്ടാണോ എന്നറിയില്ല. വില കൂട്ടാനുള്ള അധികാരം മിൽമക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പാൽ വില വർദ്ധന അനിവാര്യമായിരുന്നുവെന്ന് മിൽമ ചെയർമാൻ കെ എസ് മണി. മുമ്പ് പാൽവില 6 രൂപ കൂട്ടിയപ്പോൾ ഡബിൾ ടോൻഡ് പാലിന് 4 രൂപമാത്രമാണ് കൂട്ടിയത്. വേനൽകാലമായതിനാൽ പുറത്തുനിന്ന് പാൽ വാങ്ങേണ്ട സാഹചര്യമാണ്. നഷ്ടമുണ്ടാകാതിരിക്കാൻ വില കൂട്ടേണ്ട സാഹചര്യമെന്ന് കെ എസ് മണി പറഞ്ഞു

You might also like

-