മിഷൻ അരികൊമ്പൻ കോടതി കയറിയത്തിന് പിന്നിൽ സർക്കാരിന്റെ ഗൂഢനീക്കം , ലക്ഷ്യമിടുന്നത് “ആനയിറങ്കൽ ദേശീയോദ്യാനം “

1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ( THE WILD LIFE (PROTECTION) ACT, 1972 ) സെക്ഷൻ 11 പ്രകാരം (Section 11(1) in The Wild Life (Protection) Act, 1972 ) വന്യജീവികൾ മനുഷ്യ വാസകേന്ദ്രങ്ങളിൽ പ്രവേശിച്ചു നാശ നഷ്ടങ്ങൾ വരുത്തുകയും മനുഷ്യനും വളർത്തു മൃഗങ്ങൾക്കും കൃഷിക്കും മറ്റും നാശ നഷ്ടമുണ്ടാക്കിയാൽ കൊല്ലുകയോ കാടുമാറ്റുകയോ ചെയ്യാൻ ചീഫ് വൈൽഡ് ലൈഫ് വാർഡിന് അധികാരമുണ്ട് .

0

കൊച്ചി/ഇടുക്കി | വനം വകുപ്പ് നടത്തിയ ഗൂഢ നീക്കം സുപ്രിം കോടതി തള്ളി . നിയമാനുസരണം വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ സംസ്ഥന ഗവൺമെന്റിന് അധികാരം ഉണ്ടന്നിരിക്കെ അരികൊമ്പൻ കേസ് കോടതിയിൽ എത്തിച്ചതിന് പിന്നിൽ ദൂരൂഹതയുണ്ടെന്ന ആരോപണം ശക്തമായിരിക്കുകയാണ് .1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് ( THE WILD LIFE (PROTECTION) ACT, 1972 ) സെക്ഷൻ 11 പ്രകാരം (Section 11(1) in The Wild Life (Protection) Act, 1972 ) വന്യജീവികൾ മനുഷ്യ വാസകേന്ദ്രങ്ങളിൽ പ്രവേശിച്ചു നാശ നഷ്ടങ്ങൾ വരുത്തുകയും മനുഷ്യനും വളർത്തു മൃഗങ്ങൾക്കും കൃഷിക്കും മറ്റും നാശ നഷ്ടമുണ്ടാക്കിയാൽ കൊല്ലുകയോ കാടുമാറ്റുകയോ ചെയ്യാൻ ചീഫ്
വൈൽഡ് ലൈഫ് വാർഡിന് അധികാരമുണ്ട് .
Section 11(1) in The Wild Life (Protection) Act, 1972
(1) Notwithstanding anything contained in any other law for the time being in force and subject to the provisions of Chapter IV,—
(a) the Chief Wild Life Warden may, if he is satisfied that any wild animal specified in Schedule I has become dangerous to human life or is so disabled or diseased as to be beyond recovery, by order in writing and stating the reasons therefor, permit any person to hunt such animal or cause such animal to be hunted: 1[Provided that no wild animal shall be ordered to be killed unless the Chief Wild Life Warden is satisfied that such animal cannot be captured, transquilised or translocated: Provided further that no such captured animal shall be kept in captivity unless the Chief Wild Life Warden is satisfied that such animal cannot be rehabilitated in the wild and the reasons for the same are recorded in writing. Explanation.—For the purposes of clause (a), the process of capture or translocation, as the case may be, of such animal shall be made in such manner as to cause minimum trauma to the said animal.]
(b) the Chief Wild Life Warden or the authorised officer may, if he is satisfied that any wild animal specified in Schedule II, Schedule III, or Schedule IV, has become dangerous to human life or to property (including standing crops on any land) or is so disabled or diseased as to be beyond recovery, by order in writing and stating the reasons therefor, permit any person to hunt 2[such animal or group of animals in a specified area or cause such animal or group of animals in that specified area to be hunted].

എന്നാൽ 11 പേരെ കൊന്ന അരികൊമ്പൻ എന്ന കാട്ടാനയെ പിടികൂടാൻ തിരുമാനമെടുത്ത് ഒന്നര മാസം പിന്നിട്ടതിന് ശേഷമാണ് ആനയെ പിടികൂടാനുള്ള ദൗത്യം ആരഭിക്കുന്നത് . പാലക്കാട് പ്രശ്‌നമുണ്ടാക്കിയ കാട്ടാന പി ടി സേവനെ പിടികൂടാൻ 48 മണിക്കൂറിനുള്ളിൽ നടപടി പൂർത്തികരിച്ചു ആനയെ കൂട്ടിലാക്കിയ വനം വകുപ്പ്, ഇടുക്കിയിൽ എത്തിയപ്പോൾ മെല്ലെപ്പോക്കും കുറ്റകരമായ കെടുകാര്യസ്ഥതഉണ്ടാക്കി കൊലയാളിയായ കാട്ടാനയെ പിടികൂടുന്നതിൽ വീഴ്ചവരുത്തി . ഇതിനിടയിലാണ് അരികൊമ്പൻ ദൗത്യം കോടതി കയറിയത് .

വനവത്കരണത്തിൻറെ ഒളിച്ചുകടത്തൽ

കേസ് വനം വകുപ്പിലെ തന്നെ ഡമ്മി സംഘടനകൾ കെട്ടിച്ചമച്ചതാണെന്ന് ആരോപണം .മൃഗ സ്നേഹികളുടെ സംഘടനാ നൽകിയ ഹർജി കോടതി അതീവ പ്രധാനയത്തോടെ പരിഹഗണിക്കുകയും യുദ്ധകാല അടിസ്ഥാനത്തിൽ അരികൊമ്പനെ പിടികൂടി കൂട്ടിലടക്കുന്നത് തടയുകയും ചെയ്തു . കോടതി നടപടികളിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ചു കേരളത്തിലെ 70 തോളം കർഷക സംഘടനാ നേതാക്കൾ കോടതിയിലെ മാർച്ച് നടത്തിയിരുന്നു .പിന്നീട് മാർച്ച് 29 വീണ്ടും കേസ് പരിഗണിക്കുകയും . അരികൊമ്പനെ കൂട്ടിലടക്കാൻ പാടില്ലെന്നും അരികൊമ്പനെ കാടുമാറ്റുന്നതിനും മനുഷ്യ മൃഗ സംഘർഷം പരിഹരിക്കുന്നതിന് അഞ്ചാംഗ സമിതിയെയും നിയോഗിച്ചു. സമതിയുടെ നിർദേശാനുസരണം . അരികൊമ്പനെ പറമ്പികുളത്തേക്കമാറ്റാൻ കോടതി ഉത്തരവിട്ടു .

അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എം എൽ എ ഹൈകോടതിയിൽ ഹർജിമായി എത്തിയതോടെ ആനയെ പറമ്പികുളത്തേക്ക് മാറ്റുന്ന നടപടി നിർത്തിവച്ചു . ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ സുപ്രിം കോടതിയെ സമീപിച്ചത് .അതേസമയം കേസ് പരിഗണിച്ചപ്പോഴെല്ലാം കോടതിയിൽ വനവകുപ്പ് അരികൊമ്പനെ പിടിക്കുന്നതിനേക്കാൾ താല്പര്യകാണിച്ചത് 301 കോളനിയിലെ ആദിവാസികളെ കുടിയൊഴിപ്പിച്ച്‌ പ്രദേശത്തെ ജനവാസ മേഖല ഉൾപ്പെടെ ആനയിറങ്കൽ ദേശീയോദ്യാനമാകാനായുള്ള ശ്രമമാണ് നടത്തിയിരുന്നത് .കാട്ടാന ആക്രമണം തടയാൻ 301 കോളനി ഒഴിപ്പിച്ചു ആനപാർക്ക് നിർമ്മിക്കണമെന്നണ് വനം വകുപ്പിന്റെ ആവശ്യം .

കൃഷിയിടങ്ങൾ ആനത്താരയായത് എങ്ങനെ ?

2002 ൽ ചിന്നക്കനാലിൽ ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നതിന് മുൻപ് കാട്ടാന ശല്യം പ്രദേശത്ത് കുറവായിരുന്നു. എന്നാൽ ഈ പ്രദേശത്ത് ആനയിറങ്കൽ ദേശീയോദ്യാനം ഉണ്ടാക്കണം എന്ന ഉദ്ദേശ്യത്തോടെ പ്രദേശത്തേക്ക് കാടിറങ്ങി വന്ന ആനകളെ ചിന്നക്കനാൽ പ്രദേശത്ത് തന്നെ താങ്ങാനും ഇതുവഴി ആളുകളെ കുടിയൊഴിപ്പിക്കാനും വനം വകുപ്പ് ഗൂഢ പദ്ധതി നടപ്പാക്കിയിരുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത് . കാടിറങ്ങി വന്ന ആനകളെ ആകർഷിച്ചുനിർത്താൻ തീറ്റ വിതറിയും ആനകൾക്ക് ഏറെ ഇഷ്ടമുള്ള ഉപ്പ് പ്രദേശത്തു അടിക്കടി വിതറിയും ആനകൾ ഇവിടം വിട്ടുപോകാതിരിക്കാൻ വനം വകുപ്പ് ഗൂഢ പദ്ധതി ആവിഷ്കരിച്ചു നടപ്പിക്കിയിരുന്നതായാണ് നാട്ടുകാർ ആരോപിക്കുന്നത് . അങ്ങനെ കാലക്രമേണ പ്രദേശം വനം വകുപ്പ് ആനത്താരയായി മാറ്റിയെടുകുകയായിരിന്നു .

ആദിവാസികൾക്ക് ഭൂമി പതിച്ചു നൽകുന്നതിനെതിരെ ഏറ്റവും കൂടതൽ എതിർപ്പുണ്ടാക്കിയത് വനം വകുപ്പായിരിന്നു വെന്നും പ്രദേശവാസികളും ആദിവാസികളും പറഞ്ഞു. രണ്ടര നൂറ്റാണ്ടു പഴക്കമുള്ള ഇടുക്കിജില്ലയിലെ തന്നെ ഏറ്റവും പഴക്കമുള്ള ജനവാസ മേഖല വനഭൂമിയാണെന്നു ചിത്രീകരിക്കുകണെന്നും പ്രദേശവാസികൾ പറഞ്ഞു . ചിന്നക്കനാലിൽ ഒരു തുണ്ടു ഭൂമി പോലും വനം വകുപ്പിനില്ലന്നും ഇപ്പോൾ തരിശായി കിടക്കുന്ന ഭൂമി ആദിവാസികൾക്കും മാറ്റ് ഭൂരഹിതർക്കും വിതരണം ചെയ്യാൻ മാറ്റിയിട്ടുള്ളതാണെന്നും . ആദിവാസി സംഘടനാ നേതാക്കൾ പറഞ്ഞു
ചിന്നക്കനാലിൽ വന്യമൃഗ ശല്യത്തെ രൂക്ഷമാകാൻ കാരണം വനം വകുപ്പിന്റെ അധിനതയിലുള്ള മേഖലയിലെ 52000 ഏക്കർ സ്വാഭാവിക വനം വെട്ടിത്തെളിച്ച് യൂക്കാലി നാട്ടു വളർത്തിയതുകൊണ്ടാണ് .യൂക്കാലി അടക്കമുള്ള കളകൾ വനത്തിൽ വച്ച് പിടിപ്പിച്ചത് വഴി സ്വാഭിക വനം പൂർണ്ണമായി നശിക്കുയും വനത്തിൽ തീറ്റയും വെള്ളവും ഇല്ലാതായിരിക്കുകയാണ്, വനത്തിൽ ആവാസവ്യവസ്ഥ നഷ്ടമായതോടെ കാട്ടാനകൾ ഉൾപ്പെടെയുള്ള ജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിൽ ശല്യം ഉണ്ടാകുന്നതും മനുഷ്യ വന്യമൃഗ സംഘർഷത്തിനും ഇടയാക്കിയിട്ടുണ്ട്.

2002 ലെ ഭൂരഹിത കർഷക പുനരധിവാസ പദ്ധതി അട്ടിമറിച്ചു

2002 ൽ ആദിവാസികൾ ചിന്നക്കനാലിൽ സിങ്ങുകണ്ടം ( 301 കോളനി ) ൮൦ ഏക്കർ. സൂര്യനെല്ലി , വിലക്ക് തുടങ്ങിയ പ്രദേശങ്ങളായി 566 ആദിവാസികുടുംബങ്ങൾക്കായി 668 ഏക്കർ ഭൂമിയാണ് . 6731 ഏക്കർ ഭൂമിയാണ്‌ ചിന്നക്കനാൽ മേഖലയിൽ ഭൂരഹിതർക്ക് പതിച്ചുനൽകാൻ കണ്ടെത്തിയിരുന്നത് . ഇതിൽ 1490 ഏക്കർ ഭൂമി 2002 ൽ ആദിവാസികള്ക്ക് പതിച്ചു നല്കാൻ അനുവദിച്ചു ആദിവാസികൾക്ക് അനുവദിച്ച 822 ഏക്കർ ഭൂമിയും ഇനിയും ഇവിടെ വിതരണം ചെയ്യാനുണ്ട് അവശേഷിക്കുന്ന ഭൂമി ഭൂരഹിതയാപട്ടിക ജാതിക്കാർക്കും മറ്റു ഭൂരഹിത കർഷകർക്കും പതിച്ചു നൽകാനായിരുന്നു 2002 ലെ സർക്കാർ തീരുമാനം
സർക്കാരിന്റെ ഭൂവിതരണവും അട്ടിമറിച്ചു പ്രദേശം അപ്പാടെ വനമാക്കാനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത് . വനവകുപ്പിന്റെ വനവത്കരണ പദ്ധതി നടപ്പാക്കൽ കോടതിയെകൊണ്ട് പറയിപ്പിക്കാനാണ് അരികൊമ്പൻ കേസ് ആസൂത്രിതമായി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും എത്തിച്ചത് .കോടതിയിൽ വനംവകുപ്പ് സ്വീകരിച്ച നിലപാടും ദൂരൂഹമാണ് .

അതേസമയം അരിക്കൊമ്പന്‍ ദൗത്യത്തിൽ ഇടപെടില്ലെന്ന സുപ്രീംകോടതി തീരുമാനത്തോടെ സർക്കാർ തീരുമാനം നിർണായകമാകും.അരികൊമ്പൻ കേസുമായി സുപ്രിം കോടതിയിൽ എത്തിയ സർക്കാർ നാണംകെട്ടു തിരിച്ചടിയാണ് വാങ്ങിയത് സർക്കാറിന്റെ വാദം കേട്ട് കേസ് തള്ളാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് എടുത്തത് വെറും 7 മിനിറ്റും 22 സെക്കൻഡും മാത്രം.ഹൈക്കോടതി അനുവദിച്ച സമയപരിധി നാളെ അവസാനിക്കും. പറമ്പിക്കുളത്തിന് പുറമെ മറ്റ് സ്ഥലങ്ങൾ നിർദേശിക്കാൻ ഉണ്ടെങ്കിൽ അറിയിക്കാനാണ് ഹൈക്കോടതി നിർദേശം. മൂന്ന് സ്ഥലങ്ങൾ കൂടി സർക്കാരിന്‍റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ഒരുപക്ഷേ തീരുമാനം അറിയിക്കാൻ സർക്കാർ ഹൈക്കോടതിയിൽ കൂടുതൽ സമയം ചോദിച്ചേയ്ക്കും.

വിദഗ്ധ സമിതിയിലെ അംഗങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ലാ ..!

അതേസമയം അരിക്കൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാൻ ശുപാർശ ചെയ്ത വിദഗ്ധ സമിതിയിലെ അംഗങ്ങൾ ഈ വിഷയത്തിൽ വിദഗ്ധരല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ പുതിയ ഹർജി. വിഷ്ണു പ്രസാദ്, സുധ ഭായി എന്നിവരാണ് ഹർജിക്കാർ. ധോണിയിൽ നിന്ന് പിടികൂടിയ പിടി സെവനെ പോലെ അരിക്കൊമ്പനെയും പിടികൂടി സംരക്ഷിക്കണമെന്നാണ് ഹർജിക്കാരുടെ ആവശ്യം. ഹർജിക്കാർക്ക് വേണ്ടി അഭിഭാഷകൻ വി.കെ. ബിജു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ ഹാജരായി. എന്നാൽ ഇന്നലെ സർക്കാരിന്റെ ഹർജി മാത്രമേ പരിഗണിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. തുടർന്ന് നാളെ ഈ വിഷയം ഉന്നയിക്കാൻ ഹർജിക്കാരുടെ അഭിഭാഷകന് സുപ്രീം കോടതി അനുമതി നൽകി
വൈൽഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ പുറത്തിറക്കിയതും ഡോ: പി.എസ്. ഈസയുടെ നേതൃത്വത്തിൽ തയ്യാറാക്കിയതുമായ “റൈറ്റ് ഓഫ് പാസേജ് – എലിഫൻ്റ് കോറിഡോഴ്സ് ഓഫ് ഇന്ത്യ ” എന്ന പുസ്തകത്തിലെ നിർദ്ദേശത്തിൽ ഈ ആന പാർക്കും പെരിയാർ വരെയുള്ള എലഫസ്റ്റ്കോറിഡോറും ഉണ്ട്. ഈസ വിദഗ്ധ സമിതിയിൽ ഉണ്ട്
വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വൈസ് :പ്രസി: അഷറഫിനെയും വിദഗ്ദ സമിതിയിൽ ഉർപ്പെടുത്തിയിട്ടുണ്ട് .മനുഷ്യരും വന്യ മൃഗങ്ങളും തമ്മിലുള്ള സംഘർഷം ലഘു കരിക്കാൻ രൂപീകരിച്ച വിദഗ്‌ദ്ധ സമിതിയിൽ സര്കാരിനെയും മനുഷ്യ അവകാശങ്ങളെയും സംരക്ഷിക്കാനും മനുഷ്യനുവേണ്ടി വാദിക്കാനും പ്രതിനിധികൾ ഇല്ല .സർക്കാരിൻ്റെയോ, വനം വകുപ്പിൻ്റെയോ നിലപാടുകൾ പരിശോധിക്കാൻ പോലും തയ്യാറാകാത്തതും ദുരുഹമാണ്
ഇന്ത്യയിലെ ഒരു സിറ്റിങ്ങിന് ലക്ഷങ്ങൾ വിലപറയുന്ന പ്രമുഖ അഭിഭാഷകർ  മൃഗ സ്നേഹികൾക്ക് വേണ്ടി ഹാജരാകുന്നതും ഇവരുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണമെന്നും ഹർജിയിലുണ്ട് .വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി, മദ്രാസ് അനിമൽ റെസ്ക്യു സോസൈറ്റി എന്നീ സംഘടനകൾ ആണ് സർക്കാർ ഹർജിയിൽ തടസ്സ ഹർജി ഫയൽ ചെയ്തിരുന്നത്. സീനിയർ അഭിഭാഷകരായ വി. ചിദംബരേഷും, ശ്യാം ദിവാനും ആണ് ഈ സംഘടനകൾക്ക് വേണ്ടി ഇന്ന് സുപ്രീം കോടതിയിൽ ഹാജരായത്.

You might also like

-