ദേവികുളം മുൻ ഡെപ്യൂട്ടി തഹസിൽദ്ദാർഎം ഐ രവീന്ദ്രനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്

വംശീയ വിദ്വെക്ഷമുണ്ടാക്കി വംശീയലഹള സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാർത്താസമ്മേളനം നടത്തി പ്രസ്താവന നടത്തിയ ദേവികുളം മുൻ ഡെപ്യൂട്ടി തഹസിൽദ്ദാർ എം ഐ രവീന്ദ്രനെതിരെ മൂന്നാർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

0

മൂന്നാർ: വംശീയ വിദ്വെക്ഷമുണ്ടാക്കി വംശീയലഹള സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വാർത്താസമ്മേളനം നടത്തി പ്രസ്താവന നടത്തിയ ദേവികുളം മുൻ ഡെപ്യൂട്ടി തഹസിൽദ്ദാർ എം ഐ രവീന്ദ്രനെതിരെ മൂന്നാർ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മൂന്നാർ സ്വദേശി പുത്തൻവീട്ടിൽ ബിനു പാപ്പച്ചൻ നൽകിയ പരാതിയിലാണ് രവീന്ദ്രൻ [70] ഒന്നാം പ്രതിയും മരിയദാസ് [55] രണ്ടാപ്രതിയായും, മൂന്നാർ സബ് ഇൻസെപ്ക്ടർ കെ.എം സന്തോഷ് കേസെടുത്തത്.ഐ പി സി 153 ,153 A,12O ബി വകുപ്പുകൾ പ്രകാരമാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ്സെടുത്തട്ടുള്ളത് .

മരിയദാസിന് രവീന്ദ്രൻ നൽകിയ 15 പട്ടയങ്ങളിൽ 4 പട്ടയങ്ങൾ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ദേവികുളം മുൻ സബ് കളക്ടർ രേണുരാജ് റദ്ദ് ചെയ്തിരുന്നു. പട്ടയങ്ങൾ ലഭിച്ചത് തങ്ങൾ അറിഞ്ഞില്ലെന്ന് പട്ടയ ഉടമകൾ ബന്ധുക്കൾ സബ് കളക്ടർ മുബാകെ നേരിട്ട് ഹാജരായി മൊഴിനൽകിയതോടെയാണ് വ്യാജപട്ടയങ്ങളെന്ന് കണ്ടെത്തി റദ്ദ് ചെയ്തത്. എന്നാൽ സബ് കളക്ടറുടെ നടപടി ചോദ്യംചെയ്ത് രവീന്ദ്രൻ രംഗത്തെത്തുകയും വെള്ളിയാഴ്ച എറണാകുളംപ്രസ്സ് ക്ലബിൽ വാർത്ത സമ്മേളനം വിളിച്ചു ചേർത്തിരുന്നു . പത്രസമ്മേളനത്തിൽ മലയാളികളും തമിഴരും തമ്മിൽ ഭാഷാ അടിസ്ഥാനത്തിലും, വംശീയടിസ്ഥാനത്തിലും വിദ്വേഷമുണ്ടാക്കി വംശീയലഹള ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ഇരുവരും ഗൂഡാലോചന നടത്തി പ്രവർത്തിച്ച് പ്രസ്ഥാവന നടത്തിയതിനാണ് പോലീസ് കേസെടുത്തിയിരിക്കുന്നത്.പട്ടയങ്ങൾ റദ് ചെയ്തത് തമിഴരുടെതെന്നു എന്നായിരുന്നു രവീന്ദ്രന്റെ പ്രസ്താവന..ഇത്തരം പ്രസ്താവന തമിഴ് മലയാളം ഭക്ഷ വിഭാഗങ്ങൾ തമ്മിൽ കലാപമുണ്ടാക്കാൻ ഉദ്ദേശിച്ചാണ് രവീന്ദ്രൻ ബോധപൂർവം നടത്തിയിട്ടുള്ളതെന്നാണ് പരാതിക്കാരന്റെ ആക്ഷേപം

You might also like

-