മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം വൈകും രാഷ്ട്രീയ കരുനീക്കങ്ങളുമായി പാർട്ടികൾ
കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്ന് ശിവസേന കേന്ദ്രങ്ങൾ അറിയിച്ചു
മുംബൈ :എൻ സി പി യു ശിവസേനയും കോൺഗ്രസ്സും ചേർന്ന് തിരക്കിട്ട സർക്കാർ രൂപീകരണ നിക്കങ്ങ്ങൾക്കിടെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിനുള്ളതിരക്കിട്ട നീക്കങ്ങൾ രാഷ്ട്രീയ പാർട്ടികൾ തുടരുകയാണ് . കോണ്‍ഗ്രസും എന്‍.സി.പിയുമായി ചേര്‍ന്ന് പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്ന് ശിവസേന കേന്ദ്രങ്ങൾ അറിയിച്ചു . വ്യത്യസ്ത ആശയങ്ങളുള്ള രാഷ്ട്രീയ പാർട്ടികൾ ചേർന്നുള്ള സര്‍ക്കാര്‍ രൂപികരണത്തില്‍ കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ടെന്ന് അതുകൊണ്ടാണ സർക്കാർ രൂപീകരണത്തിൽ കാലതാമസം നേരിടുന്നത് കോണ്‍ഗ്രസും എന്‍.സി.പിയും അറിയിച്ചു.
അതേസമയം ആദ്യ സർക്കാർ രൂപീകരണ നീക്കത്തിൽ നിന്നും ബിജെ പി
പിണവാങ്ങിയെങ്കിലും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ബി.ജെ.പിയും ഫഡ‍്നാവിസിന്റെ വസതിയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ശിവസേനയെ അനുനയിപ്പിച്ചു വീണ്ടും മുന്നണി രൂപീകരക്കാമെന്ന പ്രതീക്ഷ ഇനിയും ബിജെപി കൈവിട്ടട്ടില്ല ,ബി.ജെ.പി തങ്ങളുടെ ആവശ്യം അംഗീകരിച്ചാല്‍ സര്‍ക്കാര്‍ രൂപികരണത്തിന് തയ്യാറാണെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു
രാഷ്ട്രപതി ഭരണത്തോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതോടെ നീണ്ട് പോകുമെന്ന് ഉറപ്പായി. ശിവസനേയുമായി ചര്‍ച്ച നടത്തുകയുള്ളുവെന്ന് ശരത് പവാര്‍ ഉന്നത നേതാക്കളുടെ യോഗത്തിന് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് അധ്യക്ഷയുമായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെ സംസാരിച്ചതായി കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.
” കോണ്‍ഗ്രസും എന്‍.സി.പിയും കോണ്‍ഗ്രസുമായി ചേര്‍ന്ന് ഒരു പൊതുമിനിമം പരിപാടി രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു. ബി.ജെ.പിക്കും പിഡിപിക്കും സഖ്യമാകാം എങ്കില്‍ തങ്ങള്‍ക്കും അതേ മാര്‍ഗം സ്വീകരിക്കാം. 48 മണിക്കൂറിന് പകരം ആറ് മാസത്തെ സമയം ഗവര്‍ണര്‍ തങ്ങള്‍ക്ക് തന്നുവെന്നും ഉദ്ധവ് താക്കറെ പരിഹസിച്ചു