കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങു

കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോവും. കാര്‍ത്തിയുടെ സംസ്കാരം തൃശ്ശുരില്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.

0

പാലക്കാട് :അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ തണ്ടർ ബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് മാവോയിസ്റ്റുകളുടെ മൃതദേഹം ഇന്ന് ബന്ധുക്കള്‍ ഏറ്റുവാങ്ങും. കൊല്ലപ്പെട്ട മണിവാസകത്തിന്റെ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോവും. കാര്‍ത്തിയുടെ സംസ്കാരം തൃശ്ശുരില്‍ നടത്താനാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്.കൊല്ലപ്പെട്ട മണിവാസകത്തിന്റെയും കാര്‍ത്തിയുടെയും ബന്ധുക്കള്‍ ഇന്ന് രാവിലെയോടെ തൃശൂരിലെത്തും. മൃതദേഹം സംസ്കരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ കേരളത്തിൽ എത്തിയിട്ടുള്ളത് .

നേരത്തെ മൃതദേഹങ്ങള്‍ സംസ്കരിക്കരുതെന്നാവശ്യപ്പെട്ട് കാര്‍ത്തിയുടെ സഹോദരനും മണിവാസകത്തിന്റെ സഹോദരിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു. പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞതിനാല്‍ മൃതദേഹങ്ങള്‍ സംസ്കരിക്കാമെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു

You might also like

-