മഹാരാഷ്ട്രയിൽ ശക്തിതെളിയിക്കാനൊരുങ്ങി കോൺഗ്രസ്സ് എൻ സി പി ശിവസേന സഖ്യം
നിലവിൽ ഹാജരായ 162ൽ ഏറെ പേരുടെ പിന്തുണയുണ്ടെന്നും സഖ്യം അവകാശപ്പെട്ടു
മുംബൈ : മഹാരാഷ്ട്രയിൽ ശക്തി തെളിയിച്ച് ശിവസേന സഖ്യം. ബി.ജെ.പിയുടെ അവകാശവാദത്തെ പൊളിച്ച് ശിവസേന – എൻ.സി.പി – കോൺഗ്രസ് പാർട്ടികളിൽ നിന്നുള്ള 162 എം.എൽ.എമാർ മുംബെെയിൽ ഒത്തുകൂടി. അജിത് പവാറിന് വിപ്പ് പുറപ്പെടുവിക്കാനും എം.എൽ.എമാരെ സസ്പെൻഡ് ചെയ്യാനുമുള്ള അധികാരമില്ലെന്ന് ശരത് പവാർ പറഞ്ഞു. വ്യക്തമായ ഭൂരിപക്ഷത്തിനുള്ള എം.എല്‍.എമാര്‍ ഒത്തുക്കൂടിയത് ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ആവശ്യത്തില്‍ കൂടുതല്‍ ഭൂരിപക്ഷമുണ്ട് മഹാസഖ്യത്തിന്. നിലവിൽ ഹാജരായ 162ൽ ഏറെ പേരുടെ പിന്തുണയുണ്ടെന്നും സഖ്യം അവകാശപ്പെട്ടു. യോഗത്തിനെത്തിയ ശിവസേന, കോൺഗ്രസ്, എൻ.സി.പി നേതാക്കളെ മുദ്രാവാക്യം മുഴക്കിയാണ് എം.എൽ.എമാർ വരവേറ്റത്.
സഭയിൽ ബി.ജെ.പി ന്യൂനപക്ഷമായി. ഭൂരിപക്ഷം ഇല്ലാത്തവർ സർക്കാർ രൂപീകരിക്കാനാണ് നോക്കുന്നത്. ഗോവയല്ല മഹാരാഷ്ട്രയെന്ന് ബി.ജെ.പി ഓര്‍ക്കണം. അധികാരത്തിന് പിറകെ പോകുന്ന ഏർപ്പാട് ഞങ്ങൾക്കില്ലെന്നും എന്നാൽ സഭയിൽ ശക്തി തെളിയിക്കുമെന്നും ശരത് പവാർ പറഞ്ഞു.അതിനിടെ മഹാരാഷ്ട്ര – എം.എല്‍.എമാരുടെ യോഗത്തെ പരിഹസിച്ച് ബി.ജെ.പി രംഗത്തെത്തി. തിരിച്ചറിയൽ പരേഡ് നടത്തുന്നത് പ്രതികൾക്ക് വേണ്ടിയാണെന്ന് ബി.ജെ.പി പറഞ്ഞു. എം.എൽ.എമാർക്കും അവരെ തെരഞ്ഞെടുത്തവർക്കും അപമാനമാനമാണിതെന്നും ബി.ജെ.പി പറഞ്ഞു