മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

രാവിലെ 11.30 നാണ് ഹർജി പരിഗണിക്കുക. സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ സുപ്രിംകോടതിയെ സമീപിച്ചത്

0

മുംബൈ :മഹാരാഷ്ട്രയിൽ ബിജെപി സർക്കാരിനെതിരെ കോൺഗ്രസ്, എൻസിപി, ശിവസേന സഖ്യം സമർപ്പിച്ച ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. രാവിലെ 11.30 നാണ് ഹർജി പരിഗണിക്കുക.
സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പാർട്ടികൾ സുപ്രിംകോടതിയെ സമീപിച്ചത്.

മഹാരാഷ്ട്രയിലെ ബിജെപി നീക്കത്തിനെതിരെ ഹർജി നൽകിയതിന് പിന്നാലെ സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കോൺഗ്രസ് വക്താവ് രൺദീപ് സുർജെവാലയെ സുപ്രിംകോടതിയിൽ തടഞ്ഞു.
മുതിർന്ന അഭിഭാഷകൻ ദേവ്ദത്തും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണത്തിനെതിരെ ശിവസേന, കോൺഗ്രസ്, എൻസിപി കക്ഷികളാണ് സുപ്രിംകോടതിയെ സമീപിച്ചത്. ദേവേന്ദ്ര ഫഡ്‌നവിസിനും അജിത്ത് പവാറിനുമെതിരെയാണ് ഹർജി നൽകിയത്. മഹാരാഷ്ട്ര സർക്കാർ രൂപീകരണം ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചാണ് പാർട്ടികൾ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. അതേസമയം, ഹർജികളിൽ നാളെ വാദം കേൾക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു

ഹർജി ഇന്നുതന്നെ പരിഗണിക്കണെന്ന സഖ്യത്തിന്റെ ആവശ്യം അംഗീകരിച്ചില്ല. ഗവർണറുടെ നപടി ഏകപക്ഷീയവും ദുരുദ്ദേശപരമാണെന്നും ഹർജിയിൽ പറയുന്നു.അതേസമയം, ബിജെപിക്കൊപ്പം ചേർന്ന് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത്ത് പവാറിനെ എൻസിപി നിയമസഭാകക്ഷി നേതാവ് സ്ഥാനത്ത് നിന്ന് നീക്കി. ശരദ് പവാർ വിളിച്ചു ചേർത്ത എംഎൽഎമാരുടെ യോഗത്തിലാണ് തീരുമാനം.

You might also like

-