പവ്വര്‍ബോള്‍ ലോട്ടറി 650 മില്യന്‍ വിജയിയെ കണ്ടെത്താനായില്ല, ബുധനാഴ്ച വീണ്ടും നറുക്കെടുപ്പ്
ടിക്കറ്റിന് 2 ഡോളറാണ് വില. 1.6 ബില്യന്‍ ഡോളറായി ഉയരുന്നതോടെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മെഗാ മില്യന്‍ ജാക്ക്‌പോട്ടായി പവര്‍ബോള്‍ ലോട്ടറി റിക്കാര്‍ഡ് സ്ഥാപിക്കും. 2016 ല്‍ ജനുവരിയി ലാണ് 1.586 ബില്യന്‍ ഡോളറിന്റെ റിക്കാര്‍ഡ് സ്ഥാപിച്ചത്. 2012 ല്‍ 656 മില്യണ്‍ ഡോളറായിരുന്നു സമ്മാനതുക.
ഫിലഡല്‍ഫിയ: ഒക്ടോബര്‍ 20നു നടന്ന പവര്‍ബോള്‍ മെഗാ മില്യന്‍ ലോട്ടറി നറുക്കെടുപ്പില്‍ വിജയിയെ കണ്ടെത്താനായില്ല. ലോട്ടറി വിജയിയായ നമ്പര്‍ 1654576269 പവര്‍ബോള്‍ 23. പവര്‍പ്ലെ 2.620 മില്യണ്‍ ഡോളറായിരുന്നു ശനിയാഴ്ചയിലെ വിജയിക്ക് ലഭിക്കുമായിരുന്നത്.അഞ്ചു നമ്പര്‍ മാച്ച് ചെയ്ത അഞ്ചു പേരേയും, ഇവരില്‍ പവര്‍ പ്ലെ നമ്പര്‍ മാച്ച് ചെയ്ത രണ്ടു പേര്‍ക്കു രണ്ട് മില്യന്‍ ഡോളര്‍ വീതം ലഭിച്ചു.
അടുത്ത നറുക്കെടുപ്പ് ബുധനാഴ്ച രാത്രി ഈസ്റ്റേണ്‍ ടൈം 11 മണിക്കാണ്. ബുധനാഴ്ച മെഗാ മില്യന്‍ ജാക്ക്‌പോട്ട് 1.6 ബില്യന്‍ ഡോളറായി ഉയരുമെന്ന് ലോട്ടറി അധികൃതര്‍ അറിയിച്ചു. വിജയിക്ക് 940 മില്യന്‍ കാഷായി ലഭിക്കും.44 സംസ്ഥാനങ്ങളിലാണ് ലോട്ടറി ടിക്കറ്റ് വില്‍പന നടത്തുന്നത്.
ടിക്കറ്റിന് 2 ഡോളറാണ് വില. 1.6 ബില്യന്‍ ഡോളറായി ഉയരുന്നതോടെ അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന മെഗാ മില്യന്‍ ജാക്ക്‌പോട്ടായി പവര്‍ബോള്‍ ലോട്ടറി റിക്കാര്‍ഡ് സ്ഥാപിക്കും. 2016 ല്‍ ജനുവരിയി ലാണ് 1.586 ബില്യന്‍ ഡോളറിന്റെ റിക്കാര്‍ഡ് സ്ഥാപിച്ചത്. 2012 ല്‍ 656 മില്യണ്‍ ഡോളറായിരുന്നു സമ്മാനതുക.
ചൊവ്വാഴ്ചയിലെ നറുക്കെടുപ്പിനു ഭാഗ്യവാനെ കണ്ടെത്താനായില്ലെങ്കില്‍ തുക വീണ്ടും വര്‍ധിക്കും. ജാക്ക്‌പോട്ട് ടിക്കറ്റ് വില്‍പന എല്ലാ സ്റ്റോറുകളിലും പൊടിപൊടിക്കുകയാണ്.