സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ.
കേസ് അടിയന്തരമായി നാളെ പരിഗണിക്കുമെന്നും അനധികൃതമായി കയറിക്കൂടിയവർ പുറത്ത് പോകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി
ഡൽഹി ; സംസ്ഥാനത്തെ നാലു സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പ്രവേശനാനുമതി നൽകിയ ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ സ്റ്റേ.തൊടുപുഴ അൽ അസർ, വയനാട് ഡിഎം, പാലക്കാട് പികെദാസ് , തിരുവനന്തപുരം എസ് ആർ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ പ്രവേശനത്തിനാണ് സ്റ്റേ നൽകിയത്. അടിസ്ഥാന സൗകര്യങ്ങളില്ലാത്തതിനാൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ ഇവിടുത്തെ പ്രവേശന നടപടികൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മാനേജ്മെന്റ് പ്രതിനിധികൾ ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു.
ഇതിനെതിരെയാണ് മെഡിക്കൽ കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചത്. 550 സീറ്റുകളിലേക്കുള്ള കൗൺസിലിംഗ് കോളേജ് അധികൃതർ ആരംഭിച്ചിരുന്നു. കേസ് അടിയന്തരമായി നാളെ പരിഗണിക്കുമെന്നും അനധികൃതമായി കയറിക്കൂടിയവർ പുറത്ത് പോകേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി