മീഡിയ ഫോക്കസ് 2019 ഡാളസ്സില്‍ സെപ്റ്റംബര്‍ 15 ന്

 മീഡിയാ ഫോക്കസ് 2019 ഡാളസ്സിലെ മസ്കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു.

0

മീഡിയാ ഫോക്കസ് 2019 ഡാളസ്സിലെ മസ്കിറ്റ് സിറ്റിയില്‍ സംഘടിപ്പിക്കുന്നു.വേദ പുസ്തകാടിസ്ഥാനത്തില്‍ ടെക്‌നോളജിയും, സോഷ്യല്‍ മീഡിയായും എങ്ങനെ ഉപയോഗിക്കണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി ആല്‍ഫാ റ്റി വി ചെയര്‍മാന്‍ സജീവ് വര്‍ഗ്ഗീസ് പ്രഭാഷണം നടത്തും.

സെപ്റ്റംബര്‍ 15 ഞായര്‍ വൈകിട്ട് 6 മുതല്‍ മസ്കിറ്റിലുള്ള ബ്രദറണ്‍ അസംബ്ലി ഹോളിലാണ് പരിപാടികള്‍ക്കായി വേദി ഒരുക്കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയായുടെ അതിപ്രസരം സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്ന് കേള്‍ക്കുന്നതിനുള്ള അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഫിലിപ്പ് ആഡ്രൂസ് അറിയിച്ചു.

പ്രവേശനം സൗജന്യമാണ്. കൂടുതല് വിവരങ്ങള്‍ക്ക്: രാജു കെ തോമസ് 469 279 9556, ലിന്‍സണ്‍ അബ്രഹാം 214 629 6684.

You might also like

-