ഇന്ത്യന്‍ അമേരിക്കന്‍ രാജു നരിസേട്ടി കൊളംമ്പിയാ യൂണിവേഴ്‌സിറ്റി ജേര്‍ണലിസം പ്രൊഫസര്‍   

കൊളംമ്പിയ യൂണിവേഴ്‌സിറ്റി ജര്‍ണലിസം സ്കൂള്‍ ജൂണ്‍ നാലിനു പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിയമനം ഔദ്യോഗികമായി അറിയിച്ചത്.

0

ന്യുയോര്‍ക്ക്: ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ എഡിറ്റര്‍ ആന്‍ഡ് ഡിജിറ്റല്‍ മീഡിയാ എക്‌സിക്യൂട്ടീവ് രാജു നരിസേട്ടിയെ കൊളംമ്പിയ യൂണിവേഴ്‌സിറ്റി എക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് ജര്‍ണലിസം പ്രൊഫസറായി നിയമിച്ചു. കൊളംമ്പിയ യൂണിവേഴ്‌സിറ്റി ജര്‍ണലിസം സ്കൂള്‍ ജൂണ്‍ നാലിനു പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിയമനം ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യന്‍ അമേരിക്കന്‍ ജര്‍ണലിസ്റ്റുകൂടിയായ രാജുവിന് ബിസിനസ് ജര്‍ണലിസത്തില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന് യൂണിവേഴ്‌സിറ്റിയുടെ ന്യൂസ് റിലീസില്‍ ചൂണ്ടികാണിക്കുന്നു. ഡിജിറ്റല്‍ ജേര്‍ണലിസത്തില്‍ ലോകോത്തര നിലവാരം പുലര്‍ത്തുന്ന കൊളംമ്പിയ ബിസിനസ്സ് സ്കൂളില്‍ ലഭിച്ച നിയമനം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും അംഗീകാരത്തിനര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയക്കാന്‍ ശ്രമിക്കുമെന്നും രാജു പറഞ്ഞു.

1966 ല്‍ ഹൈദരാബാദിലായിരുന്നു രാജുവിന്റെ ജനനം. ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രാജു ന്യൂസ് കോര്‍പ്പറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ്, മാനേജിങ് എഡിറ്റര്‍ (വാഷിങ്ടന്‍ പോസ്റ്റ്) വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. 2007 ല്‍ വേള്‍ഡ് ഇക്കണോമിക്ക് ഫോറം രാജുവിനെ യങ് ഗ്ലോബല്‍ ലീഡറായി തിരഞ്ഞെടുത്തിരുന്നു

You might also like

-