അമേരിക്കയിൽ നാലു കുട്ടികളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

പൊലീസ് കണ്ടത് നാലു കുട്ടികളും മരിച്ചു കിടക്കുന്നതും പ്രതിയെന്നു സംശയിക്കുന്ന ഗാരി ക്ലോസറ്റില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നതുമാണ്.

0

ഫ്‌ളോറിഡ: നാലു കുട്ടികളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. 12 ഉം 10 ഉം ആറും ഒന്നും വയസ്സുള്ള ഐറയ, ലില്ലിയ, എയ്ഡന്‍, ഡോവ് എന്നീ നാലു കുട്ടികളെ വധിച്ച പിതാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നാലു കുട്ടികളെ വീട്ടില്‍ ബന്ധികളാക്കിവച്ച് 24 മണിക്കൂര്‍ പൊലീസുമായി വിലപേശല്‍ നടത്തിയ ശേഷമാണ് കുട്ടികളെ വെടിവച്ചു കൊലപ്പെടുത്തിയത്. ശേഷം ഗാരി ലിന്‍ഡ്‌സെ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു.

സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ജൂണ്‍ 12 ന് പൊലീസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. ഇവര്‍ താമസിക്കുന്ന വീട്ടില്‍ ബഹളം നടക്കുന്നതറിഞ്ഞു ഓഫിസര്‍ കെവിന്‍ വലന്‍ഷ്യ അന്വേഷണത്തിനെത്തിയതായിരുന്നു. ഈ ഓഫിസര്‍ക്കും നേരെ ഗാരി വെടിയുതിര്‍ത്തു. ഗുരുതരമായി പരുക്കേറ്റ ഓഫിസറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ എത്തിച്ചേര്‍ന്ന പൊലീസ് പ്രതിയെ കീഴടക്കാന്‍ മണിക്കൂറുകളോളം ശ്രമം നടത്തി. തിങ്കളാഴ്ച അകത്തു പ്രവേശിപ്പിച്ച പൊലീസ് കണ്ടത് നാലു കുട്ടികളും മരിച്ചു കിടക്കുന്നതും പ്രതിയെന്നു സംശയിക്കുന്ന ഗാരി ക്ലോസറ്റില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നതുമാണ്.
കുട്ടികളുടെ മാതാവുമായി ഗാരി ലിന്‍ഡ്‌സെ വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ഗാരി വീട്ടില്‍ എത്തി വഴക്കാരംഭിച്ചതോടെ മാതാവ് അവിടെ നിന്നും ഓടി രക്ഷപ്പെട്ടു. ഗാരി ഇതിനുമുമ്പും പല കേസ്സുകളിലും പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഒര്‍ലാന്റൊ മേയര്‍ ബഡി ഡയര്‍ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു.

You might also like

-