“ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി

പരാതി പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല.'പാ​ർ​ട്ടി ഒ​രു കോ​ട​തി​യും പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​ണ്.

0

തിരുവനന്തപുരം: ഞങ്ങളുടെ പാര്‍ട്ടി കോടതിയും പൊലീസ് സ്‌റ്റേഷനുമാണെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. പരാതി പാര്‍ട്ടി അന്വേഷിക്കട്ടെയെന്ന് പരാതിക്കാര്‍ പറഞ്ഞാല്‍ വനിത കമ്മീഷന്‍ അന്വേഷിക്കേണ്ട കാര്യമില്ല.’പാ​ർ​ട്ടി ഒ​രു കോ​ട​തി​യും പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​ണ്. സ്ത്രീ ​പീ​ഡ​ന​പ​രാ​തി​ക​ളി​ൽ ഏ​റ്റ​വും ക​ർ​ക്ക​ശ​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് സി​പി​എം. അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. ഒ​രു നേ​താ​വി​ന്‍റെ കാ​ര്യ​ത്തി​ലും വി​ട്ടു​വീ​ഴ്ച​യു​ണ്ടാ​വി​ല്ലെ​ന്നും ജോ​സ​ഫൈ​ൻ പ​റ​ഞ്ഞു’നേ​താ​ക്ക​ൻ​മാ​ർ പ്ര​തി​ക​ളാ​കു​ന്ന കേ​സി​ൽ ക​മ്മി​ഷ​ന്‍റെ ഇ​ട​പെ​ട​ലി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു അ​ധ്യ​ക്ഷ​യു​ടെ പ്ര​തി​ക​ര​ണം. പി.കെ. ശശിക്കെതിരെ കേസെടുത്തെങ്കിലും പരാതിക്കാരിയുടെ കുടുംബം പാര്‍ട്ടി അന്വേഷണം മതിയെന്ന് പറഞ്ഞിരുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞു.

പാർട്ടി നേതാക്കൾ പ്രതികളാവുന്ന കേസിൽ കമ്മീഷൻ പുലർത്തുന്ന നിസംഗതയെ കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു വനിതാ കമ്മീഷൻ അധ്യക്ഷയുടെ മറുപടി.”ഞാന്‍ പാര്‍ട്ടിയിലൂടെ വളര്‍ന്നയാളാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് ഇക്കാര്യങ്ങളില്‍ കര്‍ശനമായി നടപടിയെടുക്കുന്നതുപോലെ ഒരുപാര്‍ട്ടിയുമെടുക്കില്ല. സംഘടനാപരമായി തീരുമാനമെടുത്താല്‍ മതിയെന്ന് ആ കുടുംബം തന്നോട് പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ അവര്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി ഒരു കോടതിയും കൂടിയാണ്. പോലീസ് സ്‌റ്റേഷനുമാണ്. ഒരു നേതാവിനോടും അക്കാര്യത്തില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്യില്ല. സംശയം വേണ്ട.”-ജോസഫൈന്‍ പറഞ്ഞു.

എസ്. രാജേന്ദ്രനും സികെ ഹരീന്ദ്രനുമെതിരെ കിട്ടിയ പരാതികളിൽ വനിതാ കമ്മീഷൻ കേസെടുത്തിട്ടുണ്ടെന്നും എ വിജയരാഘവൻ്റെ പരാമർശത്തിൽ കമ്മീഷൻ നേരത്തെ പ്രതികരിച്ചിട്ടുണ്ടെന്നും ജോസഫൈൻ പറഞ്ഞു.

You might also like

-