എം ബി രാജേഷ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെ എം വി ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ്‌ രാജേഷ്‌‌ ചുമതലയേൽക്കുന്നത്‌.

0

കൊച്ചി  :പിണറായി വിജയൻ മന്ത്രിസഭയിൽ അംഗമായി എം ബി രാജേഷ്‌ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സിപിഐ എം സംസ്ഥാന സെക്രട്ടറിയായതോടെ എം വി ഗോവിന്ദൻ രാജിവച്ച ഒഴിവിലാണ്‌ രാജേഷ്‌‌ ചുമതലയേൽക്കുന്നത്‌. പകൽ 11ന്‌ രാജ്‌ഭവൻ ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങളും എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉൾപ്പെടെ കക്ഷി നേതാക്കളും ചടങ്ങിനെത്തും. സ്‌പീക്കറായി സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീറിനെ നിശ്ചയിച്ചിട്ടുണ്ട്‌. തെരഞ്ഞെടുപ്പ്‌ അടുത്തയാഴ്‌ച ആദ്യമുണ്ടാകും. ഇതിന്‌ നിയമസഭാ സമ്മേളനം ചേരേണ്ടതുണ്ട്‌.

മന്ത്രിസ്ഥാനത്തെയ്ക്ക് എം ബി രാജേഷിനെ തീരുമാനിച്ച സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ തീരുമാനത്തെതുടർന്ന്‌ ശനിയാഴ്‌ച എം ബി രാജേഷ്‌ സ്‌പീക്കർ സ്ഥാനം രാജി വച്ചിരുന്നു. എം.വി ഗോവിന്ദൻ രാജിവച്ച ഒഴിവിലേക്ക് ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് എം.ബി രാജേഷ് സ്ഥാനമേൽക്കും.
രാജ്ഭവനിലെ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ സത്യ വാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ മന്ത്രിസഭാംഗങ്ങൾ ചടങ്ങിൽ പങ്കെടുക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ഉൾപ്പെടെയുള്ള കക്ഷി നേതാക്കളും ചടങ്ങിനെത്തും.

You might also like

-