ചാമുണ്ഡീഹിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ബ്രെയിൻ മാപ്പിങ്, ശബ്ദ വിശകലനം,ശാസ്ത്രീയ പരിശോധനകൾക്കു വിധേയമാക്കും

പെൺകുട്ടി സാധാരണ മാനസിക അവസ്ഥയിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കാൻ പോലീസ് തീരുമാനിക്കുന്നത്.

0

ബംഗളുരു: മൈസൂരു കൂട്ടപീഡനക്കേസ് പ്രതികളെ നുണ പരിശോധനയ്‌ക്ക് വിധേയരാക്കാനൊരുങ്ങി കർണാടക പോലീസ്. തമിഴ്‌നാട് തിരുപ്പൂർ, ഈറോഡ് സ്വദേശികളായ ആറ് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ക്രൂരപീഡനത്തിന് ഇരയായ പെൺകുട്ടി മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിക്ക് കടുത്ത മാനസിക ആഘാതമേറ്റതിനാൽ തിരിച്ചറിയൽ പരേഡ് നടത്താനും സാധിച്ചിട്ടില്ല. ഇവരുടെ കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്താനും ഇതുവരെ സാധിച്ചിട്ടില്ല.

പെൺകുട്ടി സാധാരണ മാനസിക അവസ്ഥയിലേക്ക് തിരിച്ചെത്താത്ത സാഹചര്യത്തിലാണ് അന്വേഷണത്തിന് ശാസ്ത്രീയ തെളിവുകളെ ആശ്രയിക്കാൻ പോലീസ് തീരുമാനിക്കുന്നത്. ചോദ്യം ചെയ്യുന്നതിനിടെ കുറ്റാരോപിതരുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ശ്വാസോച്ഛ്വാസം, ചർമ്മത്തിലെ വൈദ്യുതി വാഹകശേഷി തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് നുണ പരിശോധന നടത്തുന്നത്. കേസിൽ ഇരയുടെ മൊഴി ഇതുവരെ ലഭിച്ചിട്ടിട്ടില്ലാത്തതിനാൽ സാങ്കേതിക വിദ്യയുടെ സഹായത്തോടെ പരമാവധി ശാസ്ത്രീയ തെളിവ് ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പായി ബ്രെയിൻ മാപ്പിങ്, ശബ്ദ വിശകലനം എന്നിവയടക്കമുള്ള പരമാവധി സാധ്യതകൾ ഇതിനായി പ്രയോജനപ്പെടുത്തും.

കഴിഞ്ഞ 24ന് ചാമുണ്ഡി ഹിൽസിന് സമീപത്തെ ലളിതാദ്രിപുരയിലാണ് എംബിഎ വിദ്യാർത്ഥിനിയായ 22കാരി കൂട്ടബലാത്സംഗത്തിന് ഇരയായത്. മലയടിവാരത്തെ പാറക്കെട്ടിൽ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്ന പെൺകുട്ടിയെ അക്രമിസംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. മഹാരാഷ്‌ട്ര സ്വദേശികളായ ഇരുവരോടും സംഘം പണം ആവശ്യപ്പെട്ടത് സുഹൃത്ത് എതിർത്തതോടെയായിരുന്നു അക്രമം. സുഹൃത്തിനെ തലക്കടിച്ച് വീഴ്‌ത്തിയ ശേഷം പെൺകുട്ടിയെ ഒറ്റപ്പെട്ട പ്രദേശത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
. സംഭവം നടന്ന് ആറുമണിക്കൂറിന് ശേഷം ഇരുവരും പ്രധാന റോഡിലേക്ക് പ്രയാസപ്പെട്ട് നടന്നെത്തിനാട്ടുകാരുടെ സഹായത്തോടെ പോലീസിനെ സമീപിക്കുകയായിരുന്നു തുടര്‍ന്ന് വിദ്യാര്‍ഥികളെ അവശനിലയില്‍ കണ്ട ചില യാത്രക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ അഞ്ചുപേരെ കര്‍ണാടക പൊലീസ് അറസ്റ്റു ചെയ്തിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവര്‍ സ്ഥിരം കുറ്റവാളികളാണെന്നാണ് പൊലീസിന്‍റെ വിശദീകരണം. സംഘത്തിലെ ആറാമനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്ന സഹപാഠി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.

You might also like

-