‘‘രാഹുലിനെ വിവാഹം കഴിപ്പിക്കൂ’’, ‘നിങ്ങൾ അവനുവേണ്ടി ഒരു പെൺകുട്ടിയെ കണ്ടെത്തൂ’…ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി

‘നിങ്ങൾ അവനുവേണ്ടിഒരു പെൺകുട്ടിയെ കണ്ടെത്തൂ’ എന്നായിരുന്നു സോണിയ ആ അമ്മമാർക്കു നൽകിയ മറുപടി. ‘അതു നടക്കും’ എന്നു ഗാന്ധിയും മറുപടി നൽകി.

0

രാഹുൽ ഗാന്ധിക്ക് പെണ്ണന്വേഷിക്കാൻ ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഗാന്ധി

ഡൽഹി | ‘രാഹുലിനെ വിവാഹം കഴിപ്പിക്കൂ’’, കോൺഗ്രസ് മുൻ അധ്യക്ഷ സോണിയെ ഗാന്ധിയുമായി നേരിട്ടു സംസാരിക്കാൻ അവസരംകിട്ടിയപ്പോൾ ഹരിയാനയിൽനിന്നുള്ള ചില സ്ത്രീ കർഷകരുടെ ആവശ്യങ്ങളിലൊന്ന് ഇതായിരുന്നു. ‘നിങ്ങൾ അവനുവേണ്ടിഒരു പെൺകുട്ടിയെ കണ്ടെത്തൂ’ എന്നായിരുന്നു സോണിയ ആ അമ്മമാർക്കു നൽകിയ മറുപടി. ‘അതു നടക്കും’ എന്നു ഗാന്ധിയും മറുപടി നൽകി.

സോനിപതിൽ നിന്ന് പത്ത് ജൻപഥ് സന്ദർശിക്കാനെത്തിയ വനിതകളോടാണ് സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. തനിക്കും അമ്മയ്ക്കും പ്രിയങ്കയ്ക്കും ഓർമ്മിച്ചു വയ്ക്കാനുള്ള ദിവസം എന്ന് ചൂണ്ടിക്കാട്ടിയാണ് രാഹുൽ വനിതകളുടെ സന്ദർശനത്തിൻറെ വിഡിയോ പങ്കുവച്ചത്. ഡൽഹിയിൽ ഇന്ത്യഗേറ്റും ഇന്ദിര ഗാന്ധി മ്യൂസിയവും സന്ദർശിച്ച ശേഷമാണ് വനിതകൾ സോണിയ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഹരിയാനയിൽ നിന്ന് കൊണ്ടു വന്ന ലസ്സിയും വനിതകൾ സോണിയ ഗാന്ധിക്ക് നല്കി

You might also like

-