മാർക്ക് തിരിമറി കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

കേരള സര്‍വലാശാലയിൽ 12 പരീക്ഷകളില്‍ മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധി തവണ തിരുത്തിയതായും കണ്ടെത്തി

0

തിരുവനന്തപുരം : കേരള സർവകലാശാലയിലെ മാർക്ക് തിരിമറിയിൽ നടപടി സ്വീകരിക്കാൻ വൈസ് ചാൻസലറുടെ നിർദേശം. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.ഇതിനിടെ, കേരള സര്‍വലാശാലയിൽ 12 പരീക്ഷകളില്‍ മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധി തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സർവകലാശാല മൂന്നംഗ സമിതി നാളെ അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ ആരംഭിക്കും.

കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നൽകിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്.
അതേസമയം കേരള സര്‍വകലാശാലയില്‍ മാര്‍ക്ക് തട്ടിപ്പ് കണ്ടെത്തിയ ഇ എസ് സെക്ഷനിലെ 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി. ആവശ്യമുള്ളതിലും ഇരട്ടി ഐഡികളാണ് സെക്ഷനില്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. 12 പരീക്ഷകളിലാണ് മാര്‍ക്ക് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്.മാര്‍ക്ക് തട്ടിപ്പ് കണ്ടെത്തിയ ഇ.എസ് സെക്ഷനില്‍ നിലവിലുള്ളത് 39 ജീവനക്കാര്‍. ഇവിടെ ഉപയോഗിക്കുന്നത് 70 യൂസര്‍ ഐഡികള്‍. സ്ഥലം മാറിപ്പോയ ഉദ്യോഗസ്ഥരുടെ ഐഡികള്‍ റദ്ദു ചെയ്യാന്‍ ഐടി സെല്‍ നടപടി എടുത്തില്ല. സര്‍വകലാശാലയുടെ ഈ അനാസ്ഥയാണ് തട്ടിപ്പിന് വഴിയൊരുക്കിയത്. ഡെപ്യൂട്ടി രജിസ്ട്രാർ, സെക്ഷൻ ഓഫീസർ, അസിസ്റ്റന്റുമാർ തുടങ്ങിയ ജീവനക്കാരാണ് സെക്ഷനിലുള്ളത്.

2017 ജൂൺ ഒന്നു മുതൽ നടന്ന 12 പരീക്ഷകളിൽ കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ നടത്തിയ പരിശോധനയിൽ കൃത്രിമം കണ്ടെത്തിയിട്ടുണ്ട്. ഒരേ പരീക്ഷയിൽ തന്നെ പല തവണ മാർക്ക് തിരുത്തിയിട്ടുണ്ട്. സര്‍വകലാശാല നിയോഗിച്ച സമിതി നാളെ യോഗം ചേരുന്നുണ്ട്. വിദഗ്ദ സമിതിയുടെ പ്രാഥമിക റിപ്പോർട്ട് 22 ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.

You might also like

-