ചരിത്ര വിധി നടപ്പാക്കി എച്ച്ടുഒ ഫ്ലാറ്റ് വിസ്മൃതിയിൽ

11.17 ന് മുഴങ്ങിയതിന്‌ പിന്നാലെയാണ് ആദ്യ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്

0

കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ചു പണിതുയർത്തിയ ഫ്ലാറ്റുകളിൽ ഒന്നായ എച്ച്ടുഒ തകർത്തു . നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് ഫ്ലാറ്റ് തകർത്തത്. ഫ്ലാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ വൈകിട്ട് 5 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. സമീപവാസികളെയും റോഡുകളിലെ കാഴ്ചക്കാരേയും മാറ്റിയിരുന്നു. ഫ്ലാറ്റുകള്‍ തകര്‍ന്നുവീഴുമ്പോഴുള്ള പൊടി 50 മീറ്റര്‍ ചുറ്റളവില്‍ നിറയും. വൻ ജനക്കൂട്ടമാണ് സ്ഫോടനം കാണാൻ കൊച്ചിയിൽ തടിച്ചുകൂടിയത്.

11 മണിയോടെ സ്‌ഫോടനം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചത്. പൊളിക്കുന്നതിന് മുന്നോടിയായി ആദ്യ സൈറണ്‍ 10.30 നായിരുന്നു നിശ്ചയിച്ചത്. 10.32-ന് സൈറണ്‍ മുഴങ്ങി. സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി നാവികസേനയുടെ ഹെലികോപ്റ്റര്‍ നിരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് രണ്ടാമത്തെ സൈറണ്‍ വൈകി. 10.55-ന് നിശ്ചയിച്ച രണ്ടാമത്തെ സൈറണ്‍ 11.10-നാണ് മുഴങ്ങിയത്. അവസാനത്തെ സൈറണ്‍ 11.17 ന് മുഴങ്ങിയതിന്‌ പിന്നാലെയാണ് ആദ്യ ഫ്ലാറ്റ് സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടനത്തിന് പിന്നാലെ പ്രദേശമാകെ പൊടിപടലങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്

അത്യാധുനിക സാങ്കേതിക വിദ്യയിലൂടെ നടത്തുന്ന നിയന്ത്രിത സ്ഫോടനങ്ങളിലൂടെയാണ് ഫ്ലാറ്റുകള്‍ പൊളിക്കുന്നത്. ഓരോ ഫ്ലാറ്റിലും സ്ഫോടനം നടത്തേണ്ട നിലകൾ തീരുമാനിച്ച് ഇടഭിത്തികൾ പൂർണമായും നീക്കം ചെയ്ത ശേഷം അവശേഷിക്കുന്ന എല്ലാ തൂണുകളിലും ദ്വാരങ്ങളുണ്ടാക്കിയാണ് സ്ഫോടക വസ്തുക്കൾ നിറച്ചിരിക്കുന്നത്. അമോണിയം നൈട്രേറ്റ് പ്രധാന ഘടകമായ എമൽഷൻ സ്ഫോടകവസ്തുക്കളടക്കിയ ഓരോ കാഡ്രിജ് വീതമാണ് ഓരോ ദ്വാരങ്ങളിലുമുള്ളത്. 125 ഗ്രാമാണ് ഓരോ കാഡ്രിജിലെയും സ്ഫോടക വസ്തുവിന്റെ അളവ്

You might also like

-