മറയൂര്‍ ചന്ദനം റെക്കോര്‍ഡ് വില്‍പ്പന 44.34 കോടി രൂപയുടെ ചന്ദനം വിറ്റഴിച്ചു
. 44 ടണ്‍ ചന്ദനം വിറ്റത് 35.48 കോടി രൂപയ്ക്ക്. 26 ശതമാനം നികുതി ഉള്‍പ്പെടുമ്പോള്‍ മറയൂര്‍ ചന്ദനത്തിലൂടെ സര്‍ക്കാരിലേക്ക് ലഭിച്ച തുക 44 .34 കോടി രൂപയാണ്
മറയൂര്‍. രണ്ട് ദിവസമായി നടന്ന ഇ-ലേലത്തില്‍ മറയൂര്‍ ചന്ദനം റെക്കോര്‍ഡ് വില്‍പന. 44 ടണ്‍ ചന്ദനം വിറ്റത് 35.48 കോടി രൂപയ്ക്ക്. 26 ശതമാനം നികുതി ഉള്‍പ്പെടുമ്പോള്‍ മറയൂര്‍ ചന്ദനത്തിലൂടെ സര്‍ക്കാരിലേക്ക് ലഭിച്ച തുക 44 .34 കോടി രൂപയാണ്. ഏറ്റവും കൂടുതല്‍ ചന്ദനം ലേലത്തില്‍ പിടിച്ചത് കര്‍ണാടക സോപ്‌സ് കമ്പനിയാണ്. ഇവര്‍ 39 ടണ്‍ ചന്ദനം 33 കോടി രൂപയ്ക്ക് ലേലം കൊണ്ടു . തിരുവനന്തപുരം ഹാന്‍ഡി ക്രാഫ്റ്റ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, കൊട്ടിയൂര്‍ ദേവസ്വം ബോര്‍ഡ്, വിശാഖപട്ടണം ശ്രീ. ലക്ഷ്മി നരസിംഹ സ്വാമി ദേവസ്ഥാനം, മുള്ളിക്കുളങ്ങര കളരിക്കല്‍ ഭഗവതി ദേവസ്വം, മുതകുണ്ണം എച്ച്എംഡിപി സഭ, തൃശ്ശൂര്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്, എന്നീവരും രണ്ട് ദിവസമായി നടന്ന മറയൂര്‍ ചന്ദനം ഇ-ലേലത്തില്‍ പങ്കെടുത്ത് ചന്ദനം വാങ്ങി ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ളതാണ് മറയൂരിലെ ചന്ദനം കഴഞ്ഞ വാർത്തകൾ മികച്ച വിലക്കാൻ ഇത്തവണ ചന്ദനം വിറ്റഴിഞ്ഞത്