“പൗരത്വ നിയം മഹാത്മ ഗാന്ധിയുടെ സ്വപനം “നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് :നരേന്ദ്ര മോദി

മാനവികത മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മ്മണമാണ് പൗരത്വഭേദഗതി നിയമത്തില്‍ ഉണ്ടായിരിക്കുന്നത്. ചിലര്‍ ഇതുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മോദി പറഞ്ഞു

0

കൊൽക്കൊത്ത :പൗരത്വ നിയമ വിഷയത്തില്‍ മഹാത്മ ഗാന്ധിയുടെ സ്വപനം നടപ്പിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമ ബംഗാള്‍ സന്ദര്‍ശനം തുടരുന്നതിനിടെയാണ് മോദിയുടെ പ്രതികരണം. മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തില്‍ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടന്നത്.കഷ്ടത അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന ഗാന്ധിയുടെ സ്വപ്നമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മോദി ബംഗാളില്‍ പറഞ്ഞു. മാനവികത മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മ്മണമാണ് പൗരത്വഭേദഗതി നിയമത്തില്‍ ഉണ്ടായിരിക്കുന്നത്. ചിലര്‍ ഇതുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മോദി പറഞ്ഞു.
ആരുടെയെങ്കിലും പൗരത്വം എടുത്തു കളയുന്ന വിഷയമല്ല ഇത്. രാജ്യത്തെ യുവാക്കളെല്ലാം ഇതെ പറ്റി അറിഞ്ഞിരിക്കണം. ഒറ്റ രാത്രികൊണ്ട് ഉണ്ടാക്കിയെടുത്തതല്ല പൗരത്വ നിയമമെന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെയും, പശ്ചിമ ബംഗാളിലെയും ജനങ്ങള്‍ മനസ്സിലാക്കണമെന്നും മോദി പറഞ്ഞു.

മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്ന, ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്ന ആര്‍ക്കും പൗരത്വത്തിനുള്ള അവകാശമുണ്ട്. അന്യരാജ്യങ്ങളിലെ ഏറ്റവും കഷ്ടത അനുഭവിക്കുന്ന വിഭാഗക്കാര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ അതില്‍ ഭേദഗതി വരുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

You might also like

-