മരട് ഫ്‌ളാറ്റ്:നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ സുപ്രിംകോടതി ഉത്തരവ്

ഇരുപത്തഞ്ചു ലക്ഷം നാശപരിഹാരം നൽകാമെന്ന് നിർദ്ദേശിച്ച കോടതി ഈ തുക കണ്ടെത്താൻ ഫ്ലാറ്റുനിർമ്മതാക്കളുടെ സ്വത്തു കണ്ടുകെട്ടാൻ സുപ്രിംകോടതി ഉത്തരവിട്ടു

0

ഡൽഹി :തീരദേശ പരിപാലന നിയം ലംഗിച്ചു നിർമ്മാണം നടത്തി ഉപഭോകതാളെ കബിളിപ്പിച്ച ഫ്ലറ്റ് നിർമ്മാതാക്കൾക്കെതിരെ കർശന നടപടി വേണമെന്ന് സുപ്രിം കോടതി ഫ്ളാറ്റിലെ താമസ്സക്കാർക്ക് ഇരുപത്തഞ്ചു ലക്ഷം നാശപരിഹാരം നൽകാമെന്ന് നിർദ്ദേശിച്ച കോടതി ഈ തുക കണ്ടെത്താൻ ഫ്ലാറ്റുനിർമ്മതാക്കളുടെ സ്വത്തു കണ്ടുകെട്ടാൻ സുപ്രിംകോടതി ഉത്തരവിട്ടു. ഉടമകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും സുപ്രിംകോടതിയുടെ ഉത്തവിലുണ്ട് .ഫ്ലാറ്റുടമകളുടെ സ്വത്തുവകകൾ കണ്ടുകെട്ടേണ്ടത് സംസ്ഥാന സർക്കാരാണ് . ഉടൻ ത്തിനുള്ള നടപടി സ്വീകരിക്കാൻ കോടതി സംസ്ഥാനസർക്കാറിനോട് നിർദേശിച്ചു

കോടതി ഉത്തരവിനെ തുടർന്ന് മരട് ഫ്‌ളാറ്റ് ഒഴിപ്പിക്കൽ നടപടി നാളെ ആരംഭിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. സർക്കാർ തയ്യാറാക്കിയ കർമ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സുപ്രിംകോടതി നിർദേശ പ്രകാരമുള്ള നഷ്ടപരിഹാരം സമയ ബന്ധിതമായി നൽകുമെന്നും ടോം ജോസ് പറഞ്ഞു. ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിയെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. അതേസമയമാ സുപ്രിം കോടതി നിർദേശിച്ച ഇരുപത്തഞ്ചു ലക്ഷ രൂപ നഷ്ട പരിഹാരം ഫ്ലാറ്റ് വിട്ടൊഴിയുമുൻപ് നല്കണമെന്ന ണ് താമസക്കാരുടെ ആവശ്യം പണം ലഭിക്കാതെ താങ്കൾ ഫ്ലറ്റു വിട്ടൊഴിയില്ലന്ന് ഇവര്പറയുന്നു മരട് ഫ്‌ളാറ്റ് ഉടമകൾക്ക് നാലാഴ്ചയ്ക്കകം ഇരുപത്തിയഞ്ച് ലക്ഷം രൂപ ആദ്യഘട്ട നഷ്ടപരിഹാരം കൈമാറണമെന്ന് സുപ്രിംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. തുക ആദ്യം സംസ്ഥാന സർക്കാർ നൽകണം. ഈ തുക പിന്നീട് കെട്ടിട നിർമാതാക്കളിൽ നിന്ന് ഈടാക്കണമെന്നും ഇതിനായി കെട്ടിട നിർമാതാക്കളുടെ സ്വത്തുക്കൾ കണ്ടുക്കെട്ടണമെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടിരുന്നു.

You might also like

-