ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തര്‍വാഹി ഐ.എന്‍.എസ് ഖണ്ഡ‍േരി നീരണിഞ്ഞു

ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐ.എന്‍.എസ് ഖണ്ഡ‍േരി കമ്മീഷന്‍ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐ.എന്‍.എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചത്

0

മുംബൈ :ഇന്ത്യൻ നാവികസേനയുടെ പുതിയ അന്തര്‍വാഹിനായായ ഐ.എന്‍.എസ് ഖണ്ഡ‍േരി കമ്മീഷന്‍ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുംബൈയില്‍ നടന്ന ചടങ്ങിലാണ് ഐ.എന്‍.എസ് ഖണ്ഡേരി രാജ്യത്തിന് സമര്‍പ്പിച്ചത്. കാല്‍വരി ക്ലാസിലെ രണ്ടാമത്തെ മുങ്ങികപ്പലാണ് ഇത്. ജമ്മുകാശ്മീരിലെ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോളതലത്തിലുള്ള പിന്തുണ ഇന്ത്യക്ക് ലഭിക്കുന്നുണ്ടെന്ന് ചടങ്ങില്‍ രാജ്നാഥ് സിങ് പറ‍ഞ്ഞു. മറാഠാ സാമ്രാജ്യകാലത്തെ കോട്ടയുടെ പേരാണ് ഖണ്ഡേരി . അത്യാധുനിക സാങ്കേതിക വിദ്യ ഉള്‍ക്കൊള്ളിച്ചിറക്കിയ ഈ അന്തര്‍വാഹിനി അതികഠിനമായ സാഹചര്യങ്ങളിലും പ്രവര്‍ത്തിക്കാന്‍ സുസജ്ജമാണ്. വിവിധ ഭാഗങ്ങൾ പ്രത്യേകം ഉണ്ടാക്കി ഇവ കൂട്ടിച്ചേര്‍ത്താണ് അവ കൂട്ടിച്ചേര്‍ത്താണ് കപ്പല്‍ നിര്‍മ്മിച്ചത്

You might also like

-