മരടിലെ ഫ്ളാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി

മരടിലെ ഫ്ളാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

0

ഡൽഹി: മരടിലെ ഫ്ളാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി. പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും താമസസൌകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയ കോടതി ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിച്ചുവരുത്തി. കടുത്ത ഭാഷയില്‍ സംസ്ഥാന സര്‍ക്കാറിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും വിമര്‍ശിച്ചിരുന്നു.മരട് ഫ്ലാറ്റിലെ താമസക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടിയുണ്ടോയെന്ന് സുപ്രീം കോടതി ആരാഞ്ഞു. അവർക്ക് മറ്റൊരു താമസസൌകര്യം ഒരുക്കണമെന്നും കോടതി വ്യക്തമാക്കി. സർക്കാരിന് എത്ര രൂപ നഷ്ടപരിഹാരം നൽകാനാകുമെന്ന് വ്യക്തമാക്കണമെന്നും കോടതി ആരാഞ്ഞു. എന്നാൽ ഫ്ലാറ്റിലെ താമസക്കാർക്ക് മതിയായ നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ ഒരു കമ്മിറ്റി രൂപീകരിച്ചു.
മരട് ഫ്ലാറ്റുകൾ പൊളിക്കാൻ സാധ്യമല്ലെങ്കിൽ പൊളിക്കാൻ മറ്റൊരു ഏജൻസിയെ ഏല്പിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി. എന്നാൽ പൊളിക്കൽ നടപടി ആരംഭിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പൊളിക്കുന്നതിന് കൃത്യമായ സമയ ക്രമം നിശ്ചയിച്ചതായും സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കി. കേരള ചീഫ് സെക്രട്ടറിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് കോടതിയിൽ ഹാജരായത്

You might also like

-