പാലായുടെ രാഷ്ട്രീയ ചരിത്രം തിരുത്തി മണിക്ക് പകരം മാണി

943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്.

0

പാലാ : പാലയുടെ അഞ്ചര പതിറ്റാണ്ടിന്‍റെ ചരിത്രം തിരുത്തിയെഴുതി മാണിയുടെ പി൯ന്മുറക്കാരനായി കേരളാകോൺഗ്രസ്സിന്റെ കോട്ട തകര്‍ത്ത് മണി സി കാപ്പൻ എല്‍.ഡി.എഫിന് അട്ടിമറി വിജയംസമ്മാനിച്ചു . 2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫിലെ മാണി സി കാപ്പന്‍ കേരള കോണ്‍ഗ്രസിലെ ജോസ് ടോമിനെ അട്ടിമറിച്ച് ചരിത്ര വിജയം നേടിയത്.

പാലാ നിയസഭ മണ്ഡല രൂപീകരത്തിനു ശേഷം 1965 മുതല്‍ കരിങ്ങോഴക്കൽ കെ.എം മാണിയെ മാത്രം വിജയിപ്പിച്ച മണ്ഡലം കേരളം കോൺഗ്രസ്സിനും യു ഡി എഫ് നു നഷ്ടമായിരിക്കുന്നു. എത്രയൊക്കെ പ്രതി ബന്ധങ്ങൾ ഉണ്ടായാലും മണ്ഡലം തങ്ങൾക്കൊപ്പമെന്നു ചിന്തിച്ച കേരളാകോൺഗ്രസ്സിനും യുഡിഎഫ് നും ഏട്ടാ തിരിച്ചടിയാനാണ് പാലായിലെ മണിക് കാപ്പന്റെ വിജയം ഉപതെരഞ്ഞെടുപ്പ് പ്രഖ്യപിക്കുന്നതിനു മുൻപ് ആരംഭിച്ച കേരളം കോൺഗ്രസ്സിലെ അധികാരത്തർക്കം തെരെഞ്ഞെടുപ്പ് ദിവസ്സവും പ്രകടമായിരുന്നു പാര്‍ട്ടിയിലെ തര്‍ക്കം മൂലം രണ്ടില ചിഹ്നമില്ലാതെ മല്‍സരിച്ച ജോസ് ടോമിനെ എല്‍.ഡി.എഫിലെ കാപ്പന്‍ അട്ടിമറിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ തന്നെ മാണി സി കാപ്പന്‍ ആധിപത്യം നിലനിര്‍ത്തി. ആദ്യം എണ്ണിയ രാമപുരത്ത് 751 വോട്ടുകളുടെ ഭൂരിപക്ഷം കാപ്പന് ലഭിച്ചതോടെ തന്നെ അട്ടിമറി മണത്തു. കടനാട്, ഭരണങ്ങാനം പഞ്ചായത്തുകളിലും നല്ല ലീഡ് നിലനിര്‍ത്തിയതോടെ പാലായുടെ രാഷ്ട്രീയ ചരിത്രം തിരുത്തുന്ന വിജയം കാപ്പന്‍ ഉറപ്പിച്ചു.
മാണി സി കപ്പിന്റെ വിജയം ഇടതുപക്ഷത്തിന് ആത്മവിശ്വാസം പകരുന്നതിനൊപ്പം യുഡിഫ് കൊട്ടിഘോഷിച്ച ഭാരവിരുദ്ധവിഹാരത്തിനേറ്റ തിരിച്ചടികൂടിയനാണ് മാണി സി കപ്പിന്റെ തിളക്കമാർന്ന വിജയം
മുത്തോലിയിലും പാലാ നഗരസഭയിലും മീനച്ചിലിലും കൊഴുവനാലിലും യുഡിഎഫ് ലീഡ് നേടിയെങ്കിലും ഒരുഘട്ടത്തില്‍പോലും എല്‍ഡിഎഫിന്റെ ലീഡിനെ മറികടക്കാന്‍ കഴിയുന്നൊരു ലീഡിലേക്കെത്താന്‍ ജോസ് ടോമിന് കഴിഞ്ഞില്ല. എന്നാല്‍ മാണി സി കാപ്പന്റെ ലീഡ് ഒരുഘട്ടത്തില്‍ അയ്യായിരത്തോട് അടുക്കുകയും ചെയ്തിരുന്നു.കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 33000 ല്‍ അധികം ലീഡ് പാലായില്‍ ഉണ്ടായിരുന്നു. പാലായിലെ മുഴുവന്‍ ജനങ്ങള്‍ക്കും നന്ദിപറയുന്നതായി തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാണി സി കാപ്പന്‍ പ്രതികരിച്ചു.

പാലായില്‍ നാലാമങ്കത്തിലാണ് മാണി സി കാപ്പന്‍ വിജയം നുണയുന്നത്. കഴിഞ്ഞ മൂന്ന് തവണയും കെഎം മാണിയോട് പരാജയപ്പെട്ട മാണി സി കാപ്പന് പക്ഷെ ഘട്ടം ഘട്ടമായി കെഎം മാണിയുടെ ഭൂരിപക്ഷം കുറച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു. കഴിഞ്ഞ തവണ അയ്യായിരത്തില്‍ താഴെ വോട്ടുകള്‍ മാത്രമായിരുന്നു കെഎം മാണിയുടെ ഭൂരിപക്ഷം

You might also like

-