മരട് ഫ്ലാറ്റ് നിർമ്മാണം റവന്യൂ ജീവനക്കാർക്കെതിരെ അന്വേഷണം

,മരട് അഞ്ചു തൈക്കല്‍ തോട് കൈയ്യേറ്റത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണം റവന്യൂ ജീവനക്കാരിലേയ്ക്ക്അന്വേഷണം ആരംഭിച്ചിട്ടുള്ളത്

0

കൊച്ചി: തീരദേശ നിയമം ലംഘിച്ച് നിര്‍മ്മിച്ച മരടിലെ ഫ്‌ളാറ്റുനിർമ്മാണത്തിന് കെട്ടിട ഉടമകൾക്ക് അനുമതി നൽകിയ റവന്യൂ ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണം . ഫ്‌ളാറ്റുകള്‍ക്ക് അനുമതി നല്‍കിയ കാലയളവിലെ മരട് വില്ലേജ് ജീവനക്കാർ തഹസിദാർ സർവ്വേ വകുപ്പ് ജീവനക്കാർ .എന്നിവർക്കെതിരെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുള്ളത്,മരട് അഞ്ചു തൈക്കല്‍ തോട് കൈയ്യേറ്റത്തിനു പിന്നില്‍ കോടികളുടെ അഴിമതി നടന്നതായുള്ള വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണം റവന്യൂ ജീവനക്കാരിലേയ്ക്ക്അന്വേഷണം ആരംഭിച്ചിട്ടുള്ളത് . ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറസ്റ്റ് ചെയ്ത മരടിലെ മുന്‍ പഞ്ചായത്ത് ഉദ്യോഗസ്ഥരില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലും മുന്‍ പഞ്ചായത്ത് അംഗങ്ങളില്‍ നിന്നുമാണ് കോടികളുടെ ഭൂമി കൈയ്യേറ്റത്തെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.

ഫ്‌ളാറ്റ് വിഷയവുമായി ബന്ധപ്പെട്ട് സിപിഎമ്മിന്റെ മുന്‍ പഞ്ചായത്ത് അംഗങ്ങളായ പികെ രാജു, പിഡി രാജേഷ്, പിഎസ് സുഷന്‍, ഭാസ്‌ക്കരന്‍, വിജയകുമാര്‍ എന്നിവരെയാണ് ക്രൈംബ്രാഞ്ച് ഇത് വരെ ചോദ്യം ചെയ്തത്. കെ രാജുവിനെയും, ഭാസ്‌കരനെയും ചോദ്യം ചെയ്തതില്‍ നിന്ന് നിര്‍മ്മാണ അനുമതിക്കുള്ള പ്രമേയം പാസാക്കിയത് തങ്ങളുടെ അറിവോടെയല്ലെന്ന് ഇരുവരും മൊഴിനല്‍കി

You might also like

-