സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി.

ഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സർക്കുലറില്‍ വ്യക്തമാക്കി.

0

കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാടിൽ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കെസിബിസി. സഭാ ഭൂമി ഇടപാടില്‍ അഴിമതിയില്ലെന്ന് കെ സി ബിസി പറഞ്ഞു. ആരോപണങ്ങളും സംശയങ്ങളും സഭയ്ക്കുള്ളിൽ തന്നെ പരിഹരിക്കും. അതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കെസിബിസി പുറത്തുവിട്ട സർക്കുലറില്‍ വ്യക്തമാക്കി. അടുത്ത ഞായറാഴ്ച സര്‍ക്കുലര്‍ പള്ളികളിൽ വായിക്കും.

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖാ വിവാദം ചർച്ച ചെയ്തെന്ന് കെസിബിസി അറിയിച്ചു. ഇക്കാര്യത്തിൽ സിനഡ് എടുത്ത തീരുമാനം ശരിയാണ്. നിലവിലെ പൊലീസ് അന്വേഷണം ബാഹ്യസമ്മർദമില്ലാതെ മുന്നോട്ടു പോകണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

അതേസമയം പുറത്തു വന്നത് വ്യാജരേഖകൾ തന്നെയെന്ന നിലപാടിലാണ് കെസിബിസി. ഈ രേഖകളിലെ കാര്യങ്ങൾ വസ്തുതാപരമല്ല. യഥാർഥ പ്രതികളെ കണ്ടെത്തി മാത്യകാപരമായി ശിക്ഷിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു. സഭയിൽ ഭിന്നത സ്വഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത്തരക്കാരെ വിശ്വാസികൾ തിരിച്ചറിയണമെന്നും കെസിബിസി പറഞ്ഞു.

You might also like

-