ദീപാവലിക്ക് മഞ്ജുവിനെ കാണാനെത്തിയത് ഒന്നാം റാങ്കുകാരി

00ൽ 98 മാർക്കും കരസ്ഥമാക്കി എല്ലവരെയും അമ്പരിപ്പിച്ച പഠിപ്പിസ്റ് കാർത്യായനി അമ്മ വന്നത് സാക്ഷരതാ മിഷന്റെ ഗുഡ്‌വിൽ അംബസാഡറായ മഞ്ജു വാര്യരെ കാണാൻ. അമ്മയെ കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത് തന്റെ സമൂഹ മാധ്യമത്തിലൂടെ മഞ്ജു തന്നെയാണ്.

0

ദീപാവലിക്ക് മഞ്ജുവിനെ കാണാനെത്തിയത് ഒന്നാം റാങ്കുകാരി. 96 വയസ്സിൽ സാക്ഷരതാ മിഷൻ തുല്യതാ പരീക്ഷയിൽ 100ൽ 98 മാർക്കും കരസ്ഥമാക്കി എല്ലവരെയും അമ്പരിപ്പിച്ച പഠിപ്പിസ്റ് കാർത്യായനി അമ്മ വന്നത് സാക്ഷരതാ മിഷന്റെ ഗുഡ്‌വിൽ അംബസാഡറായ മഞ്ജു വാര്യരെ കാണാൻ. അമ്മയെ കെട്ടിപ്പിടിച്ചുള്ള ചിത്രങ്ങൾ ലോകത്തോട് വിളിച്ചു പറഞ്ഞത് തന്റെ സമൂഹ മാധ്യമത്തിലൂടെ മഞ്ജു തന്നെയാണ്. “ഇന്ന് എന്നെത്തേടി വന്ന അതിഥി…97ാം വയസില്‍ സാക്ഷരതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ 98മാര്‍ക്ക് നേടി സംസ്ഥാനത്ത് ഒന്നാമതെത്തി പ്രായത്തെ ‘തോല്പിച്ച’ കെ.കാർത്യായനി അമ്മ.” ചിത്രത്തോടൊപ്പം മഞ്ജുവിന്റെ കുറിപ്പ്.സാക്ഷരതാ മിഷന്റെ ആദ്യഘട്ട തുല്യതാ പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ പ്രായം കൂടിയ ‘കുട്ടിയാണ്’ കാർത്യായനി അമ്മ. മുഖ്യ മന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റും വാങ്ങി. മകൾ അമ്മിണി അമ്മയുടെ പത്താം തരം പഠിത്തം കഴിഞ്ഞാണ് കാർത്യായനി അമ്മൂമ്മ പഠിച്ചു തുടങ്ങുന്നത്. തലയിണയുടെ കീഴിൽ നിന്നും പുസ്തകം മാറ്റാൻ സമ്മതിക്കില്ല. എന്നും ഒരു മണിക്കൂർ ക്ലാസ്. സ്വന്തമായുള്ള പഠിത്തം വേറെ. എഴുത്താശാൻറെ മകളായി പിറന്നിട്ടും, ആലപ്പുഴ ചേപ്പാട് സ്വദേശി കാർത്യാനി അമ്മക്ക് പഠിക്കാൻ അവസരം ലഭിച്ചിരുന്നില്ല. അക്ഷരങ്ങൾ പഠിച്ചാണ് തുടക്കം. ഇപ്പോൾ കൂട്ടി വായിച്ചു വാക്കുകൾ മനസ്സിലാക്കും.

നാലാം തരം പരീക്ഷയാണു അടുത്ത ലക്ഷ്യം. പിന്നെ കമ്പ്യൂട്ടർ പഠനവും. പരീക്ഷക്ക് ഓൺലൈൻ റെജിസ്റ്ററേഷൻ ചെയ്തു. പാഠ പുസ്തകങ്ങൾ വന്നാൽ ഉടൻ തന്നെ പഠനം തുടങ്ങും. ആയുസ്സും ആരോഗ്യവും അനുവദിച്ചാൽ പത്താം തരം കടക്കണമെന്നാണ് അമ്മൂമ്മയുടെ ആഗ്രഹം.

You might also like

-