മന്ദ്സൌർ കർക്ഷകാരക്തസാക്ഷിത്വദിനാചരണം കടുത്ത നിര്‍ദേശങ്ങലുമായി മധ്യപ്രദേശ് സർക്കാർ
കോൺഗ്രസ്സ് സംഘടിപ്പിക്കുന്ന റാലിയിലുണ്ടാകുന്ന ശബ്ദത്തിലും പ്രസംഗത്തിലും ഉള്‍പ്പടെ നിയന്ത്രണം വേണമെന്നതുള്‍പ്പടെ 19 നിര്‍ദേശങ്ങളാണ് നോട്ടീസിലുള്ളത്.
ഡൽഹി :മധ്യപ്രദേശിലെ മന്ദ്സൌറിലെ കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്ക് കടുത്ത നിര്‍ദേശങ്ങളുമായി ജില്ലാ അധികൃതരുടെ നോട്ടീസ്. റാലിയിലുണ്ടാകുന്ന ശബ്ദത്തിലും പ്രസംഗത്തിലും ഉള്‍പ്പടെ നിയന്ത്രണം വേണമെന്നതുള്‍പ്പടെ 19 നിര്‍ദേശങ്ങളാണ് നോട്ടീസിലുള്ളത്. ജൂണ്‍ ആറിനാണ് പരിപാടി നിശ്ചയിച്ചിട്ടുള്ളത്.
കര്‍ഷക പ്രക്ഷോഭത്തില്‍ പൊലീസിന്റെ വെടിയേറ്റ് മന്ത്സൌറില്‍ 5 കര്‍ഷകര്‍ കൊല്ലപ്പെട്ടതിന്റെ വാര്‍ഷിക ദിനത്തിലാണ് കോണ്‍ഗ്രസ് മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നത്.
എന്നാല്‍ ഇവിടെ നടക്കുന്ന റാലിക്ക് 19 നിര്‍ദേശങ്ങളാണ് മല്‍ഹര്‍ഗഡ് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ചത്. ഉയര്‍ന്ന ശബ്ദ സംവിധാനം ഉപയോഗിക്കരുത്, മതവികാരത്തെ വേദനിപ്പിക്കുന്ന വാക്കുകള്‍ ഉണ്ടാകരുത്. റാലിയിലെ ടെന്റിന് 15 അടിയില്‍ അധികം നീളവും വീതിയും ഉണ്ടാകരുത്. റാലിക്കിടെ ഗതാഗത തടസ്സം അനുവദിക്കില്ല, വാഹനങ്ങള്‍ മോഷണം പോവുകയാണെങ്കില്‍ സംഘാടകര്‍ക്കായിരിക്കും ഉത്തരവാദിത്വം.
തുടങ്ങിയ കാര്യങ്ങളാണ് നിര്‍ദേശത്തിലുള്ളത്.
നിയമ ലംഘനം നടക്കുകയാണെങ്കില്‍ പരിപാടിയുടെ അനുമതി റദ്ദാക്കുമെന്നും നോട്ടീസില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ പരിപാടി നടക്കാതിരിക്കാനാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നോട്ടീസ് ഇറക്കിയതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്ത് വന്നാലും പരിപാടി നടത്തുമന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.