വാഹനാപകടം വിവാഹദിവസം വരന്‍ ഉള്‍പ്പടെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ കൊല്ലപ്പെട്ടു

0


ന്യൂയോര്‍ക്ക്: ഞായറാഴ്ച വിവാഹിതനായ (മെയ് 20) നവ വരന്‍ ന്യൂയോര്‍ക്ക് പോലീസ് ഓഫീസര്‍ മൈക്കിള്‍ കൊളാഞ്ചലൊ (31), ജോണ്‍ എം മാര്‍ട്ടിനസ് (39) എന്നിവര്‍ ഞായറാഴ്ച രാത്രി 11.30 നുണ്ടായ കാറപകടത്തില്‍ കൊല്ലപ്പെട്ടു അള്‍സ്റ്റര്‍ കൗണ്ടിയിലായിരുന്നു അപകടം.

മാര്‍ട്ടിനസ് ഓടിച്ചിരുന്ന 2018 മസറട്ടി കാര്‍ നിയന്ത്രണം നഷ്ടപ്പെട്ടു റോഡില്‍ നിന്നും തെന്നിമാറി സമീപത്തുള്ള മരത്തില്‍ ഇടിച്ചു കീഴ്‌മേല്‍ മറിയുകയായിരുന്ന കാറില്‍ സഞ്ചരിച്ചിരുന്ന ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരിച്ചു. മറ്റൊരു യുവാവ് കോഡി കലീന (28)യെ പരിക്കുകളോടെ ആല്‍ബനി മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു

കോഡി സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നുവെന്നും, മരിച്ച രണ്ട് പേരും സീറ്റ് ബല്‍റ്റ് ഇട്ടിട്ടില്ലായിരുന്നുവെന്നും, നാല്‍പ്പത് മൈല്‍ വേഗതയിലുള്ള റോഡില്‍ അമിത വേഗതയായിരിക്കാം അപകട കാരണമെന്നും പോലീസിന്റെ പ്രഥമ അന്വേഷണം വ്യക്തമാക്കുന്നത്.വിവാഹ പാര്‍ട്ടിക്ക് ശേഷമാണ് മൂവരും കാറില്‍ യാത്രയായത്. മരിച്ച ഇരുവരും ലോങ്ങ് ഐലന്റില്‍ നിന്നുള്ളവരാണ്. മൈക്കിളിന് 10 വര്ഷവും, മാര്‍ട്ടിനഡിന് 16 വര്‍ഷം സര്‍വ്വീസുണ്ട്.

പത്തും, എട്ടും വയസ്സുള്ള രണ്ട് കുട്ടികുടെ പിതാവാണ് മാര്‍ട്ടിനഡ്.വിവാഹത്തിന് ശേഷം കോസ്റ്റ്‌റിക്കായില്‍ ഹണിമൂണ്‍ ആഘോഷിക്കാനായിരിക്കെയാണ് ആക്‌സ്മികമായ മരണം നവ വധുവിനെ വിധവയാക്കിയത്.രണ്ട് പോലീസ് ഓഫീസര്‍മാരുടെ മരണം ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ സഹ പ്രവര്‍ത്തകരേയും കുടുംബാംഗങ്ങളേയും ദുഃഖത്തിലാഴ്ത്തി.

You might also like

-