അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് വിലക്കേർപ്പെടുത്തി മമതാ ബാനർജി

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകാതെ മമതാ ബാനർജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടർ ഇറക്കാനും വിലക്കുണ്ട്.

0

അമിത് ഷായുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകാതെ മമതാ ബാനർജി. ജാദവ്പൂരിലെ റോഡ്‌ഷോയ്ക്കാണ് വിലക്ക്. ഹെലികോപ്ടർ ഇറക്കാനും വിലക്കുണ്ട്.മെയ് 19ന് നടക്കുന്ന അവസാനഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായായിരുന്നു അമിത്ഷാ റോഡ്‌ഷോ സംഘടിപ്പിക്കുന്നത്. ഏഴ് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളും ഒരു കേന്ദ്രഭരണ പ്രദേശവുമാണ് മെയ് 19 ന് പോളിംഗ് ബൂത്തിൽ എത്തുന്നത്.

മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നിവിടങ്ങളിലെ ബിജെപി റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. പശ്ചിമ ബംഗാളിലെ റാലികളിൽ പങ്കെടുക്കാനിരിക്കുകയായിരുന്നു അമിത് ഷാ. അതിനിടെയാണ് മമതയുടെ വിലക്ക് വരുന്നത്.

You might also like

-