ഇടുക്കിയില്‍ എട്ടുവയസുകാരിക്ക് അമ്മയുടെ കാമുകന്റെ ക്രൂരമര്‍ദ്ദനം; അമ്മയെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകൻ അനീഷ് ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചത്.

0

കട്ടപ്പന: ഇടുക്കി ഉപ്പുതറയിൽ എട്ടു വയസ്സുകാരിയെ അമ്മയുടെ കാമുകൻ മർദിച്ച സംഭവത്തിൽ അമ്മയെയും അറസ്റ്റ് ചെയ്യും. കാമുകൻ കുട്ടിയെ മർദിച്ചപ്പോൾ ഇവർ പ്രതികരിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു. ഒളിവിലുള്ള അമ്മ ഉടൻ പിടിയിലാകുമെന്നാണ് ഉപ്പുതറ പോലീസ് പറയുന്നത്.

അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകൻ അനീഷ് ചൂരൽ കൊണ്ട് ക്രൂരമായി മർദിച്ചത്. കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തതും. കുട്ടിയും സഹോദരിമാരും ഇപ്പോൾ വല്ല്യമ്മയുടെ സംരക്ഷണയിലാണ്.

എട്ടു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച അമ്മയുടെ കാമുകന് അറസ്റ്റിലായിരുന്നു . പത്തേക്കർ സ്വദേശി അനീഷാണ് അറസ്റ്റിലായത്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛൻ തളർവാതം വന്നു കിടപ്പിലായപ്പോൾ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെൺകുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു. മര്‍ദ്ദനം സഹിക്കാതെ വന്നപ്പോൾ കുട്ടി വല്യമ്മമാരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

You might also like

-