മാലിയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം : ഇസ്ലാമിക് സ്‌റ്റേറ്റ്
വെള്ളിയാഴ്ചയാണ് സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം ഉണ്ടാവുന്നത്. ആക്രമണത്തില്‍ 53 സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സെെനികരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്
ബമാകോ: മാലിയില്‍ സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരവാദ സംഘടനായ ഇസ്ലാമിക് സ്‌റ്റേറ്റ് ഏറ്റെടുത്തു. ആക്രമണത്തിന്റെ തെളിവുകള്‍ പുറത്ത് വിടാതെയാണ് പ്രചാരണ വിഭാഗമായ അമഖ് ന്യൂസ് ഏജന്‍സി വഴി ഐഎസ് ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വെള്ളിയാഴ്ചയാണ് സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം ഉണ്ടാവുന്നത്. ആക്രമണത്തില്‍ 53 സൈനികരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട സെെനികരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേയ്ക്കാം എന്നാണ് റിപ്പേർട്ട്.
മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിനുനേരെയാണ് ആക്രമണം നടന്നത്. അയല്‍ രാജ്യമായ നൈജറിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മെനക. മാലി സൈന്യത്തിന് നേരെ ഭീകര സംഘടനകള്‍ അടുത്തിടെ നടത്തുന്ന ഏറ്റവും വലിയ ആക്രമണമാണിതെന്ന് റിപ്പോര്‍ട്ടുകളുണ്ട്