സാക്കിര്‍ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി
‘മലേഷ്യയിലുള്ള ഹിന്ദു വംശജര്‍ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തരാണെന്ന് ആരോപിച്ച് വംശീയമായ പരാമർശങ്ങൾ നടത്തുന്ന സാക്കിർ നായിക്കിനെ അയയ്ക്കാൻ മലേഷ്യ ഇപ്പോഴും ഇടം തേടുകയാണ്
ഡൽഹി :സാക്കിര്‍ നായിക്കിനെ ഇന്ത്യ ആവശ്യപ്പെട്ടിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ്. സാക്കിർ നായിക്കിനെ തിരിച്ചയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മലേഷ്യയോട് അഭ്യർത്ഥിച്ചിട്ടില്ലെന്ന് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് പറഞ്ഞു. വിവാദ ഇസ്‍ലാമിക മതപ്രഭാഷകൻ സാക്കിർ നായിക്കിനെ കസ്റ്റഡിയിൽ വിട്ടു നല്‍കാന്‍ പ്രധാനമന്ത്രി മോദി മലേഷ്യയോട് ആവശ്യപ്പെട്ടുവെന്ന ഇന്ത്യയുടെ വാദമാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതിർ മുഹമ്മദ് നിരസിച്ചത്. ‘മലേഷ്യയിലുള്ള ഹിന്ദു വംശജര്‍ പ്രധാനമന്ത്രി മോദിയുടെ വിശ്വസ്തരാണെന്ന് ആരോപിച്ച് വംശീയമായ പരാമർശങ്ങൾ നടത്തുന്ന സാക്കിർ നായിക്കിനെ അയയ്ക്കാൻ മലേഷ്യ ഇപ്പോഴും ഇടം തേടുകയാണ്. അദ്ദേഹത്തിന് പോകാൻ കഴിയുന്ന ഏതെങ്കിലും സ്ഥലം കണ്ടെത്താൻ ഞങ്ങൾ ശ്രമിക്കുന്നുണ്ടെങ്കിലും ആരും അദ്ദേഹത്തെ സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും’; മഹാതിർ മുഹമ്മദ് പറഞ്ഞു. ഈസ്റ്റേൺ ഇക്കണോമിക് ഫോറം മീറ്റിൽ മോദി റഷ്യ സന്ദർശിച്ചതിനു ശേഷമാണ് മഹാതിർ മുഹമ്മദിന്റെ പ്രസ്താവന.
Strengthening ties with an important ASEAN partner PM @narendramodi met with Malaysian PM @chedetofficial on the margins of #EEF2019 in #Vladivostok. Discussions focused on the multiple layers of India – Malaysian bilateral relationship.