മലപ്പുറം ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്
ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
മലപ്പുറം :മലപ്പുറം ജില്ലയില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ദുബായില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്കും കുവൈത്തില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും ജോര്‍ദാനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ക്കും ബംഗളൂരുവില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും ചെന്നൈ, കോയമ്പത്തൂര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് മടങ്ങിയെത്തിയ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവര്‍ മഞ്ചേരി ഗവ. ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ദുബായില്‍ നിന്ന് കൊച്ചി വഴി മെയ് 23 ന് രക്ഷിതാക്കള്‍ക്കൊപ്പം വീട്ടിലെത്തിയ മങ്കട കടന്നമണ്ണ സ്വദേശിനി മൂന്ന് വയസുകാരി, മെയ് 22 ന് ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ പൊന്മുണ്ടം സ്വദേശി 61 കാരന്‍, മെയ് 28 ന് ദുബായില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴിയെത്തിയ പൊന്നാനി ഈഴവത്തുരുത്തി സ്വദേശിനി 26 കാരി, കുവൈത്തില്‍ നിന്ന് കരിപ്പൂര്‍ വഴി മെയ് 26 ന് നാട്ടിലെത്തിയ ഒഴൂര്‍ ഓമച്ചപ്പുഴ സ്വദേശി 36 കാരന്‍, കുവൈത്തില്‍ നിന്ന് മെയ് 27 ന് കൊച്ചി വഴിയെത്തിയ പുഴക്കാട്ടിരി സ്വദേശി 57 കാരന്‍, ജോര്‍ദ്ദാനില്‍ നിന്ന് കൊച്ചി വഴി മെയ് 22 ന് പ്രത്യേക വിമാനത്തില്‍ തിരിച്ചെത്തിയ പാണ്ടിക്കാട് വെട്ടിക്കാട്ടിരി വള്ളുവങ്ങാട് സ്വദേശി 58 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 22 ന് സ്വകാര്യ ബസിലെത്തിയ പോരൂര്‍ ചാത്തങ്ങോട്ടുപുറം പാലക്കോട് സ്വദേശി 35 കാരന്‍, ബംഗളൂരുവില്‍ നിന്ന് മെയ് 15 ന് സ്വകാര്യ വാഹനത്തിലെത്തിയ മാറഞ്ചേരി മാസ്റ്റര്‍പ്പടി സ്വദേശി 20 കാരന്‍, ചെന്നൈയില്‍ നിന്ന് മെയ് 19 ന് തിരിച്ചെത്തിയ വേങ്ങര കുറ്റൂര്‍ പാക്കട്ടപ്പുറായ സ്വദേശി 34 കാരന്‍, കോയമ്പത്തൂരില്‍ നിന്ന് സ്വകാര്യ ബസില്‍ മെയ് 21 ന് തിരിച്ചെത്തിയ എടയൂര്‍ പൂക്കാട്ടിരി സ്വദേശി 24 കാരന്‍, ഡല്‍ഹിയില്‍ നിന്നുള്ള പ്രത്യേക ട്രെയിനില്‍ കോഴിക്കോട് വഴി മെയ് 26 ന് തിരിച്ചെത്തിയ മലപ്പുറം മേല്‍മുറി-27 സ്വദേശി 38 കാരനായ ബിഎസ്എഫ് ജവാന്‍ എന്നിവരെയാണ് ഐസൊലേഷനില്‍ പ്രവേശിപ്പിച്ചത്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് കളക്ടര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.