അമേരിക്കയിലെ ഡാളസ്സില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

രാഷ്ട്ര പിതാവ് മഹാത്മജിയുടെ 149ാമത് ജന്മദിനം മഹാതാമാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു ഇന്ത്യന്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ (ഗാന്ധി പീസ് വാക്ക്) കുട്ടികള്‍ക്കായുള്ള സയന്‍സ് പ്രദര്‍ശനം മഹാത്മാഗാന്ധി പ്രഭാഷണം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു.

0

ഇര്‍വിംഗ് (ഡാളസ്സ്): രാഷ്ട്ര പിതാവ് മഹാത്മജിയുടെ 149ാമത് ജന്മദിനം മഹാതാമാഗാന്ധി മെമ്മോറിയല്‍ പ്ലാസായില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു ഇന്ത്യന്‍ അസ്സോസിയേഷന്റെ നേതൃത്വത്തില്‍ (ഗാന്ധി പീസ് വാക്ക്) കുട്ടികള്‍ക്കായുള്ള സയന്‍സ് പ്രദര്‍ശനം മഹാത്മാഗാന്ധി പ്രഭാഷണം തുടങ്ങിയ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ചു. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവര്‍ വെള്ള ഷര്‍ട്ടും വെള്ള തൊപ്പിയും ധരിച്ചത് പ്രത്യേക ആകര്‍ഷകമായിരുന്നു.വിപ്രൊ സി ഇ ഒ അബിദലി മുഖ്യ അതിഥിയായിരുന്നു. ഇര്‍വിംഗ് സിറ്റി കൗണ്‍സിലംഗം അലന്‍, സംസ്ഥാന പ്രതിനിധി മാറ്റ് റിനാള്‍ധി തുടങ്ങിയ പ്രമുഖനും പങ്കെടുത്തിരുന്നു.

പീസ് വാക്കില്‍ പങ്കെടുത്തവരെ അഭിസംബോധന ചെയ്ത് എം ജി എം എന്‍ ടി സെക്രട്ടറി റാവുകന്‍വാല പ്രസംഗിച്ചു.ആയിരക്കണക്കിന് മൈലുകള്‍ താണ്ടി സ്വദേശത്തുനിന്നും ഇവിടെ എത്തിയവര്‍ ഗാന്ധിജിയുടെ ജന്മദിനം ആഘോഷിക്കുന്നത്. അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും, അഭിവൃദ്ധിക്കും വേണ്ടി സഹിച്ച ത്യാഗത്തിന്റെ സ്മരണകള്‍ നിലനിര്‍ത്തുന്നതിനാണെന്നതില്‍ അഭിമാനിക്കുന്നു സ്‌റ്റേറ്റ് പ്രസിഡന്റ് മാറ്റ് പറഞ്ഞു.

മഹാത്മജിയുടെ പേരില്‍ ഇത്രയും വലിയൊരു പാര്‍ക്കും, പ്രതിമയും സ്ഥാപിച്ചതിന് നേതൃത്വം നല്‍കിയ ഡോ പ്രസാദ് തോട്ടക്കുറ (ചെയര്‍മാന്‍) ബോര്‍ഡംഗങ്ങള്‍, എന്നിവരെ അനുമോദിക്കുന്നതായി വിപ്രൊ സി ഇ ഒ പറഞ്ഞു ലോക സമാധാനത്തിന്റെ പ്രതീകമായി 10 വെള്ളരി പ്രാവുകളെ തുറന്നുവിട്ടു. യോഗാ പരിശീലനവും സംഘടിപ്പിച്ചിരുന്നു

You might also like

-