പത്തുവയസുകാരന്റെ ശരീരത്തില്‍ പച്ചകുത്താന്‍ അനുവദിച്ച മാതാവിനെതിരെ കേസ്

34 വയസുള്ള നിക്കി ഡിക്കിന്‍സനെയാണു കുട്ടിയെ അപായപ്പെടുത്തുംവിധം നിയമവിരുദ്ധമായി പച്ചകുത്തിച്ചതിന് പൊലീസ് കേസെടുത്തത്. പത്തുവയസുകാരന്‍ മകന്റെ തുടര്‍ച്ചയായ അഭ്യര്‍ഥന മാനിച്ചാണു മാതാവ് പച്ചകുത്താന്‍ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.

0

ഒഹായോ: പത്തുവയസുള്ള മകന്റെ ശരീരത്തില്‍ പച്ചകുത്തുന്നതിന് പതിനാറുകാരനെ അനുവദിച്ച മാതാവിനെതിരെ പൊലീസ് കേസെടുത്തു. സെപ്റ്റംബര്‍ 28നായിരുന്നു സംഭവം. 34 വയസുള്ള നിക്കി ഡിക്കിന്‍സനെയാണു കുട്ടിയെ അപായപ്പെടുത്തുംവിധം നിയമവിരുദ്ധമായി പച്ചകുത്തിച്ചതിന് പൊലീസ് കേസെടുത്തത്. പത്തുവയസുകാരന്‍ മകന്റെ തുടര്‍ച്ചയായ അഭ്യര്‍ഥന മാനിച്ചാണു മാതാവ് പച്ചകുത്താന്‍ അനുവദിച്ചതെന്ന് പൊലീസ് പറഞ്ഞു.

വീടിനകത്തുവച്ച് ചെയ്ത പ്രവര്‍ത്തി ഫെയ്‌സ് ബുക്കിലിട്ടതോടെയാണ് വിവാദയമായത്. പച്ചകുത്തിയ പതിനാറുകാരനെതിരെയും കേസെടുത്തു. പടം ഫെയ്‌സ്ബുക്കിലിട്ടതോടെ നൂറുകണക്കിനു ഫോണ്‍കോളുകള്‍ ഇതിനെതിരെ പൊലീസിനു ലഭിച്ചു. പത്തുവയസുകാരന്റെ ജീവനു ഭീഷണിയാകുന്നതാണ് ഈ പച്ചകുത്തലെന്ന് പലരും അഭിപ്രായപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കു പച്ചകുത്തുന്നത് ശിക്ഷാര്‍ഹമാണെന്നു പൊലീസ് പറഞ്ഞു.സംഭവം ഫെയക്ക് ആണെന്ന് മാതാവ് പറഞ്ഞെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചു.

You might also like

-