മകന്റെ കൊലയാളികളെ പത്ത് ദിവസ്സത്തിനുള്ളില്‍ പിടികൂടിയില്ലെങ്കില്‍ തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് അബിമന്യുവിന്റെ പിതാവ് മനോഹരന്‍

വീട്ടിലെത്തിയ മഹാരാജജാസ് കോളേജ് പ്രിന്‍സിപ്പാളടക്കമുള്ള അദ്യാപകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു മനോഹരന്റെ പ്രതികരണം.

0

വട്ടവട :മഹാരാജാസ് കോളേജില്‍ നിന്നും എത്തിയ പ്രിൻസിപ്പാലിനോടും മറ്റു ജീവനക്കാരോടും സംസാരിക്കുന്നതിനിടയിലായിരുന്നു അഭിമന്യുവിന്റെ പിതാവ് മനോഹരന്റെ പ്രതികരണം. മകന്റെ വേര്‍പാട് ഇനിയും വിശ്വസിക്കുവാന്‍ കഴിയാത്ത മനോഹരന്‍ പ്രിൻസിപ്പാളിനെമറ്റും കണ്ടപ്പോള്‍ വികാര നിഭരനായി. തുടര്‍ന്ന് അബിമന്യുവിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടയിലാണ് പത്തു ദിവസ്സത്തിനുള്ളില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടുവാന്‍ കഴിഞ്ഞില്ലെങ്കിൽ താനും കുടുംബവും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞത്.

“എന്റെപൊന്നു മകനേ എങ്ങനെയാണ് കുത്തിക്കൊന്നത് ….നെഞ്ചുപൊട്ടിയുള്ള തേങ്ങൽ …… ”ഇനി പത്തു ദിവസത്തിനുള്ളിൽ കൊലയാളിയെ പിടിച്ചില്ലങ്കിൽ ഞാനും ഭാര്യയും മരിക്കും എന്തിനാ ജീവിക്കുന്ന്നത് …. ഇനി എന്തുകിട്ടിയിട്ടും കാര്യമില്ല മകനില്ലാതെ ജീവിക്കുന്നതിനേ കുറിച്ച്‌ ചിന്തിച്ചിട്ടില്ല …. കുലിപണിയിടുത്താണ് ഞാൻ അവനെ വളർത്തിയത് …… പൊട്ടിക്കരയുന്നു…

അഭിമന്യുവിന്റെ വീട്ടിലെത്തിയ കോളേജ് പ്രിൻസിപ്പാളും സംഘവും കുട്ടികളിൽ നിന്നും സ്വരൂപിച്ച രൂപാ പിതാവ് മനോഹരന് കൈമാറി. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കെ എന്‍ കൃഷ്ണകുമാര്‍, ഡോ. എം എസ് മുരളി എന്നിവരുടെ നേതൃത്വത്തിലായിരുന്നു കോളേജ് അധികൃതര്‍ അഭിമന്യുവിന്റെ വീട്ടിലെത്തിയത്.

You might also like

-