120 സ്ത്രീകളെ ബലാത്സംഗം  ബലാത്സംഗദൃശ്യം  വിഡിയോയിൽ  പകർത്തിയ മന്ത്രവാദി  അറസ്റ്റിൽ

അശ്ലീല വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബാബ അമര്‍പുരി അറസ്റിലായത്

0

ഹസാര്‍:  120 സ്ത്രീകളെ ബലാത്സംഗം ചെയ്ത മന്ത്രവാദി ഹരിയാണയിലെ ഫത്തേഹാബാദില്‍നിന്ന് അറസ്റ്റിലായി. ബാബ അമര്‍പുരി (60) എന്ന ബില്ലുവാണ് അറസ്റ്റിലായത്പീഡന ദൃശ്യങ്ങൾ ഫോണിൽ പകർത്തിയ പ്രതി ചിത്രം ഉപയോഗിച്ച് ഇരകളെ നിരന്തരമായി പീഡിപ്പിച്ചതായും പോലീസ് പറഞ്ഞു.

അറസ്റ്റിലായ മന്ത്രവാദിയെ കോടതി തെളിവെടുപ്പിനായി അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടതായി ഫത്തേഹാബാദ് വനിതാ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ബിംല ദേവി മാധ്യമങ്ങളോട് പറഞ്ഞു. പരാതിയുമായി രണ്ട് സ്ത്രീകള്‍ മുന്നോട്ടുവന്നിട്ടുണ്ട്. ബലാത്സംഗം ചെയ്യപ്പെട്ട കൂടുതല്‍ സ്ത്രീകളെ കണ്ടെത്തി അവരുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്.  മാസങ്ങള്‍ക്കുമുൻപ്  മന്ത്രവാദിക്കെതിരെ പോലീസ് മറ്റൊരു ബലാല്‍സംഗക്കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ പിന്നീട് ജാമ്യം ലഭിച്ചു. പോലീസുകാര്‍ക്ക് പണം നല്‍കാത്തതിനാല്‍ തന്നെ കേസില്‍ കുടുക്കിയെന്നായിരുന്നു മന്ത്രവാദിയുടെ ആരോപണം. എന്നാല്‍ വീഡിയോ ക്ലിപ്പുകള്‍ അടക്കമുള്ള തെളിവുകളോടെയാണ് പോലീസ് ഇത്തവണ ഇയാളെ കുടുക്കിയിട്ടുള്ളത്. വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്

You might also like

-