അട്ടപ്പാടിആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട വിധി ഇന്ന്
ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്.
പാലക്കാട്| അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ന് വിചാരണ കോടതി വിധി പറയും. മധു കൊല്ലപ്പെട്ടിട്ട് അഞ്ച് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. ആകെ 103 സാക്ഷികളെ വിസ്തരിച്ച കേസിൽ 24 പേർ കൂറ് മാറി. ഇതിൽ മധുവിന്റെ ബന്ധുവടക്കം ഉൾപ്പെടുന്നു. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധു ആൾക്കൂട്ട മർദ്ദനത്തിനിരയായി കൊല്ലപ്പെടുന്നത്. കേസിൽ 16 പ്രതികളുണ്ട്.
കേസിൽ അസാധാരണ സംഭവങ്ങളാണ് വിചാരണ ഘട്ടത്തിൽ നടന്നത്. കൂറുമാറിയ സാക്ഷികളെ വീണ്ടും വിസ്തരിക്കുന്ന സ്ഥിതിയുണ്ടായി. കൂറുമാറിയ സാക്ഷിയുടെ കണ്ണ് പരിശോധിപ്പിച്ചു. രഹസ്യമൊഴി നൽകിയവർ വരെ കൂറുമാറി. മജിസ്റ്റീരിയിൽ റിപ്പോർട്ടിന് മേൽ തെളിവ് മൂല്യത്തർക്കം ഉണ്ടായി. ഒടുവിൽ സാക്ഷി സംരക്ഷണ നിയമം നടപ്പിലാക്കേണ്ടിയും വന്നു .കേസിൽ കൂറുമാറിയ സാക്ഷികൾക്ക് എതിരെ നടപടി ഉണ്ടാകുമോ? കൂറുമാറ്റാൻ ഇടനില നിന്നവർക്ക് എതിരെ കേസുണ്ടാകുമോ, പ്രതിഭാഗം അഭിഭാഷകർ കൂറുമാറ്റാൻ ഇടപെട്ടോ, മജിസ്റ്റീരിയൽ റിപ്പോർട്ടിനെ തെളിവായി പരിഗണിച്ചോ എന്നെല്ലാം ചോദ്യങ്ങളുണ്ട്. ഇതിനെല്ലാമുള്ള ഉത്തരങ്ങൾ ഇന്നത്തെ വിധി പ്രസ്താവത്തിൽ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
2018 ഫെബ്രുവരി 22 നാണ് മാനസിക വെല്ലുവിളി നേരിട്ടിരുന്ന ആദിവാസി യുവാവായിരുന്നു മധു. മുക്കാലിക്ക് സമീപത്തെ വനത്തിനുള്ളിൽ നിന്നുമാണ് മധുവിനെ പ്രതികൾ പിടികൂടി മർദ്ദിക്കുന്നത്. ഭക്ഷ്യ വസ്തുക്കൾ മോഷ്ടിച്ചു എന്നാരോപിച്ച് കള്ളനെന്ന് വിളിച്ചായിരുന്നു ഇത്. 2018 ഫെബ്രുവരി 22 നാണ് അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനമേറ്റ് മധു കൊല്ലപ്പെടുന്നത്. 12.40 നാണ് സംഭവങ്ങളുടെ തുടക്കം. മധു താമസിച്ച ആണ്ടിയാളചാളയിൽ എന്ന സ്ഥലത്ത് നിന്നും കണ്ടെടുത്ത അരിയും സാധനങ്ങളുമെല്ലാം ചാക്കിലാക്കി അത് മധുവിന്റെചുമലിൽ വെച്ച് നൽകി പ്രതികള്‍ മുക്കാലിയിലേക്ക് നടത്തിച്ചു. അവിടെവെച്ച് മധുവിന് ക്രൂരമായ മർദിച്ചു. ആൾക്കൂട്ട വിചാരണക്കും മർദ്ദനത്തിനും ഇരയാക്കി. മർദനത്തിൽ ചവിട്ടേറ്റ് സമീപത്തെ ഭണ്ഡാരത്തിലേക്ക് തലയിടിച്ച് മധു വീണു. പിന്നീട് മധുവിനെ പ്രതികൾ പൊലിസ് വാഹനത്തിൽ കയറ്റി വിട്ടു. ആൾക്കൂട്ട വിചാരണയുടെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ചു.
മരക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ , അബൂബക്കർ , സിദ്ദീഖ്, ഉബൈദ്, നജീബ്, ജൈജുമോൻ, സജീവ്, സതീഷ് എന്നീ പത്തു പേർ മധുവിനെ ആണ്ടിയാളചാളയിൽ നിന്നും പിടികൂടി കൈകൾ കെട്ടി മുക്കാലിയി ൽ എത്തിച്ചു. രാധാകൃഷ്ണൻ , സിദ്ദിഖ്, ഉബൈദ് , നജീബ് എന്നിവർ സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ഷംസുദ്ദീൻ മധുവിന്റെ കൈകൾ കെട്ടി. ജൈജുമോൻ- മധുവിന്റെ ചുമലിൽ ചാക്ക് വെച്ചു. കള്ളൻ എന്ന് വിളിച്ചു. മരക്കാർ, സിദ്ദിഖ് എന്നിവർ മധു ഓടി രക്ഷപ്പെടാനുള്ള ശ്രമം തടഞ്ഞു. മരക്കാർ, അബൂബക്കർ, സിദ്ദീഖ്, നജീബ്, ജൈജു, ഹരീഷ് എന്നിവർ ചേർന്ന് മർദ്ദിച്ചു.ഷംസുദ്ദീൻ വടി ഉപയോഗിച്ച് മർദ്ദിച്ചു.അനീഷ്, ഉബൈദ് എന്നിവർ മുക്കാലിയിൽ നിന്നും വീഡിയോ എടുത്തു. മുനീർ മധുവിനെ തൊഴിക്കുകയും ഹുസൈൻ നെഞ്ചിൽ ചവിട്ടുകയും ചെയ്തു.2022 നംബർ 10-അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ടത് ആൾക്കൂട്ടത്തിൻ്റെ ക്രൂര മർദനം മൂലമെന്ന് ഒറ്റപ്പാലം സബ് കലക്ടറുടെ മജിസ്റ്റീരിയൽ റിപ്പോർട്ട്. മധു മരിക്കാൻ കാരണമായ മറ്റ് സാഹചര്യങ്ങളില്ല. റിപ്പോർട്ട് മണ്ണാർക്കാട് വിചാരണ കോടതിയിൽ സമർപ്പിച്ചു