എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റി വെച്ചു.

സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി പരിശോധിച്ചതിന് ശേഷമേ ശിവശങ്കറിനെ ചോദ്യം ചെയ്യൂ

0

കൊച്ചി : മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത് കസ്റ്റംസ് മാറ്റി വെച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ മൊഴി പരിശോധിച്ചതിന് ശേഷമേ ശിവശങ്കറിനെ ചോദ്യം ചെയ്യൂ.ഇന്ന് ഹാജരാവാനായിരുന്നു നേരത്തെ നിർദേശം നൽകിയിരുന്നത്. സ്വർണക്കടത്ത് കേസിലും ഇന്തപ്പഴം വിതരണം ചെയ്ത കേസിലുമായി ശിവശങ്കറിനെ കസ്റ്റംസ് 23 മണിക്കൂർ ചോദ്യം ചെയ്തിരുന്നു.സ്വർണകടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി നൽകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ സമർപ്പിച്ച അപേക്ഷ ഇന്ന് പരിഗണിച്ചേക്കും. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ സ്വപ്ന നൽകിയ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും

You might also like

-