ഇടുക്കി അണകെട്ട് തുറന്നു വിട്ടയക്കും ആദ്യ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു

ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ജ

0

ഇടുക്കി: ഇടുക്കി അണകെട്ട് തുറന്ന് അധിക ജലം തുറന്നു വിടുന്നതിനു മുന്നോടിയായിട്ടുള്ള ആദ്യ ജാഗ്രതാ നിർദ്ദേശം ( blue alert) പുറപ്പെടുവിച്ചു.
സംഭരണിയിലെ ജല നിരപ്പ് 2391.04 അടിയിലെത്തിയതിനാൽ ആദ്യ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ഡാം സുരക്ഷാ വിഭാഗം സ്ഥിതിഗതികൾ സൂഷ്മമായി വിലയിരുത്തി വരികയാണെന്ന് അധികൃതർ അറിയിച്ചു. ഒക്ടോബർ 20 ന് മുൻപേ ജലനിരപ്പ് 2396.85 അടിയിലെത്തിയാൽ ഓറഞ്ച് അലർട്ടും, 2397.85 അടിയിലെത്തിയാൽ റെഡ് അലർട്ടും പുറപ്പെടുവിക്കും. ജലനിരപ്പ് 2398.85 അടിയിലെത്തിയാൽ തുറക്കും. ടം തുറക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാ ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. ഫോൺ . 9496011994

You might also like

-