ഡോളർ കടത്ത് കേസിലും എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു
താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്
തിരുവനന്തപുരം :ഡോളർ കടത്ത് കേസിൽ എം.ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേർത്തു. ശിവശങ്കറിനെതിരെ കസ്റ്റംസ് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ കേസാണിത്. കേസില്‍ നാലാം പ്രതിയാണ് ശിവശങ്കര്‍.
അതേസമയം കള്ളപ്പണ കേസില്‍ ശിവശങ്കറിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് ഇഡി ഇന്ന് വിശദീകരണം നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ശിവശങ്കർ ഹൈകോടതിയെ സമീപിച്ചത്. സ്വർണക്കടത്തുമായി തന്നെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും പ്രോസിക്യൂഷൻ ഹാജരാക്കാനായിട്ടില്ല. താൻ സ്വപ്ന സുരേഷിനുവേണ്ടി കസ്റ്റംസ് ഉദ്യോഗസ്ഥരോട് സംസാരിച്ചുവെന്ന് ആരോപിക്കുന്ന അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ട രേഖകളൊന്നും ഹാജരാക്കിയിട്ടില്ലന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയത്.
അതേസമയം സ്വര്‍ണകള്ളക്കടത്ത് കേസിലെ അഞ്ചാം പ്രതിയായ എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. സ്വപ്ന, സരിത്ത് എന്നിവരോടൊപ്പം ഇരുത്തിയാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.ഡോളര്‍ കടത്ത് കേസിലെ വിവരങ്ങളാണ് പ്രതികളില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പ്രധാനമായും മനസിലാക്കാന്‍ ശ്രമിക്കുന്നത്. ശിവശങ്കറിന്റെ രണ്ടാമത്തെ ഫോണിലെ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയാണ്. സ്വര്‍ണകള്ളക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള വമ്പന്‍ സ്രാവുകളെ കുറിച്ചുള്ള വിവരങ്ങളും ഉദ്യോഗസ്ഥര്‍ മനസിലാക്കാന്‍ ശ്രമിക്കുകയാണ്.അതേസമയം, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ തെളിവുകളില്ലെന്നും സ്വപ്ന സുരേഷിന്റെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.