എം ൽ എ മാരെ റാഞ്ചി അജിത് പവാറിനൊപ്പം പത്തുപേർ മാത്രം; സർക്കാർ രൂപീകരിക്കുമെന്ന് പവാറും താക്കറെയും

ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരത് പവാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ആണയിട്ടത്.

0

മുംബൈ :മഹാരാഷ്ട്രയിൽ എൻ.സി.പി അജിത് പവാർ വിഭാഗത്തിന്റെ പിന്തുണയോടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ, സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് ശിവസേനയും എൻ.സി.പിയും. ശിവസേന തലവൻ ഉദ്ധവ് താക്കറെയും എൻ.സി.പി തലവൻ ശരത് പവാറും സംയുക്തമായി നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇരുകക്ഷികളും സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് ആണയിട്ടത്. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ എണ്ണം അംഗങ്ങൾ ബി.ജെ.പിക്കില്ലെന്നും 170 അംഗങ്ങളുടെ പിന്തുണയോടെ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും ശരത് പവാർ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നാടകീയ നീക്കം; ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തുALSO READ
മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ നാടകീയ നീക്കം; ഫട്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
സർക്കാർ രൂപീകരിക്കുന്നതിന് ബി.ജെ.പി കുതിരക്കച്ചവടം നടത്തുന്ന കാര്യം അറിയാമായിരുന്നു. ബി.ജെ.പിക്കൊപ്പം ചേരാനുള്ള അജിത് പവാറിന്റെ തീരുമാനം അദ്ദേഹത്തിന്റേത് മാത്രമായിരുന്നു. അജിത് പവാറും മൂന്ന് വിമത എം.എൽ.എമാരും പാർട്ടിയെ വഞ്ചിക്കുകയാണുണ്ടായത്. പത്തോ പതിനൊന്നോ പേരുടെ പിന്തുണ മാത്രമാണ് അജിത് പവാറിനുള്ളതെന്നും അദ്ദേഹത്തിനെതിരായ നടപടി പാർട്ടി തീരുമാനിച്ച് കൈക്കൊള്ളുമെന്നും ശരത് പവാർ പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ ശിവസേനയും ബി.ജെ.പിയും കോൺഗ്രസും ചേർന്നുനിൽക്കുമെന്നും ബി.ജെ.പിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കഴിയില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ബി.ജെ.പി ഭരണഘടനയെയും മഹാരാഷ്ട്രയിലെ ജനങ്ങളുടെ തീരുമാനത്തെയും അപമാനിക്കുകയാണ് ചെയ്തത്. രാജ്യത്തുടനീളം ബി.ജെ.പി നടത്തുന്ന കളികളുടെ ഒരു രൂപം മാത്രമാണിത്. ഹരിയാനയിൽ ബി.ജെ.പിക്കെതിരെ പ്രചരണം നടത്തി വിജയിച്ച ദുഷ്യന്ത് ചൗട്ടാലയെ കൂടെനിർത്തിയാണ് അവർ സർക്കാർ രൂപീകരിച്ചത്. ഈ കളി മഹാരാഷ്ട്രയിൽ നടക്കില്ലെന്നും താക്കറെ പറഞ്ഞു.

അജിത് പവാര്‍ വിശ്വാസവഞ്ചകനെന്ന് സഹോദരി; പാര്‍ട്ടിയിലും കുടുംബത്തിലും വിള്ളല്‍ വീണുALSO READ
അജിത് പവാര്‍ വിശ്വാസവഞ്ചകനെന്ന് സഹോദരി; പാര്‍ട്ടിയിലും കുടുംബത്തിലും വിള്ളല്‍ വീണു
മുംബൈ വൈ.ബി ചവാൻ സെന്ററിൽ നടന്ന വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുത്തിട്ടില്ല. കോൺഗ്രസ് നിയമസഭാ കക്ഷിയോഗം നടക്കുകയാണെന്നും അതിനാലാണ് അവർ പങ്കെടുക്കാത്തതെന്നും പവാർ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

You might also like

-