തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്.

ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നിൽ ഒരു സ്വാശ്രയ കോളേജ് ഉടമയ്ക്കും പങ്കുണ്ടെന്നാണ് എം ബി രാജേഷ് പറയുന്നത്.

0

പാലക്കാട്: തന്നെ തോൽപിക്കാൻ ഗൂഢാലോചന നടന്നെന്ന് ആരോപണവുമായി പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി എം ബി രാജേഷ്. ചെർപ്പളശേരി പാർട്ടി ഓഫീസിൽ പീഡനം നടന്നെന്ന തരത്തിൽ വ്യാജ പ്രചാരണം വരെ നടന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും എം ബി രാജേഷ് പ്രതികരിച്ചു.

ആരോപണങ്ങൾക്കും ആക്ഷേപങ്ങൾക്കും പിന്നിൽ ഒരു സ്വാശ്രയ കോളേജ് ഉടമയ്ക്കും പങ്കുണ്ടെന്നാണ് എം ബി രാജേഷ് പറയുന്നത്. ഇക്കാര്യങ്ങൾ സമഗ്രമായി പരിശോധിക്കും. സിപിഐ വോട്ടുകൾ ചോർന്നോ എന്നത് വിശദ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂ എന്നും രാജേഷ് വ്യക്തമാക്കി.

തീര്‍ത്തും അപ്രതീക്ഷിതമായാണ് പാലക്കാട് സിപിഎം സ്ഥാനാര്‍ത്ഥി ദയനീയ തോൽവി ഏറ്റുവാങ്ങിയത്. ശക്തി കേന്ദ്രങ്ങളിൽ പോലും കനത്ത തിരിച്ചടിയാണ് ഇടത് സ്ഥാനാര്‍ത്ഥി നേരിട്ടത്.

ജിഷ്ണു പ്രണോയ് കേസുമായി ബന്ധപ്പെട്ട് നെഹ്റു കോളേജിൽ എസ്എഫ്ഐ നടത്തിയ സമരവും തുടര്‍ന്ന് ഉണ്ടായ സംഭവങ്ങളുടേയും തുടര്‍ച്ചയാണ് തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നിലെ ഗൂഢാലോചന വാദത്തിന് പിന്നിലെന്നാണ് സൂചന. വിദ്യാര്‍ത്ഥി സംഘടനയടക്കം പാര്‍ട്ടി ഘടകങ്ങൾക്കിടയിൽ എതിര്‍സ്വരം ഉള്ളപ്പോൾ തന്നെ സ്വാശ്രയ കോളേജ് ഉടമയുമായി പികെ ശശി എംഎൽഎ വച്ച് പുലര്‍ത്തുന്ന ബന്ധവും പാലക്കാട്ടെ പാര്‍ട്ടിക്കാര്‍ക്കിടയിൽ മുറുമുറുപ്പ് ഉണ്ടാക്കിയിരുന്നു.

ചെര്‍പ്പുളശ്ശേരി പാര്‍ട്ടി ഓഫീസ് പീഡനം അടക്കമുള്ള ആരോപണങ്ങൾക്ക് പിന്നിൽ സ്വാശ്രയ കോളേജ് ഉടമയുമയും പികെ ശശിയും തമ്മിലുള്ള ഗൂഢാലോചനയാണെന്ന് വിശ്വസിക്കുന്ന സിപിഎം പ്രവര്‍ത്തകരും പാലക്കാട്ട് കുറവല്ല

You might also like

-